ad
Deshabhimani

print edition പൊലീസ്‌ തേർവാഴ്‌ച: പരിക്കേറ്റവരെ കാണാനെത്തിയ സിപിഐ എം നേതാക്കളെ തടഞ്ഞു

cpim leaders at delhi hospital police refused visit

വിദ്യാർഥി പ്രക്ഷോഭത്തിനെതിരെയുള്ള പൊലീസ്‌ അതിക്രമത്തിൽ പരിക്കേറ്റവരെ കാണാനെത്തിയ എംപിമാരായ ജോൺ ബ്രിട്ടാസ്, എ എ റഹിം, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം അരുൺകുമാർ എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ്‌ ആദർശ് എം സജി, അഖിലേന്ത്യ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവരെ പൊലീസ് തടഞ്ഞപ്പോൾ

വെബ് ഡെസ്ക്

Published on Jul 27, 2026, 02:15 AM | 1 min read

ന്യൂ‍ഡൽഹി: ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട്‌ നടത്തിയ പാർലമെന്റ്‌ മാർച്ചിനുനേരെയുണ്ടായ പൊലീസ്‌ തേർവാഴ്‌ചയിൽ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കാനെത്തിയ സിപിഐ എം എംപിമാരെയും നേതാക്കളെയും ഡൽഹി പൊലീസ്‌ തടഞ്ഞു. ആർഎംഎൽ ആശുപത്രിയിലെത്തിയ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ആർ അരുൺകുമാർ, എംപിമാരായ ജോൺ ബ്രിട്ടാസ്‌, എ എ റഹിം, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹിമാഗ്നരാജ്‌ ഭട്ടാചാര്യ, കേന്ദ്ര എക്‌സിക‍്യൂട്ടീവ്‌ അംഗം ജെയ്‌ക്‌ സി തോമസ്‌, എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രിജൻ ഭട്ടാചാര്യ എന്നിവരെയാണ്‌ തടഞ്ഞത്‌.


ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്തുവിടാൻപോലും കേന്ദ്രസർക്കാരോ ആശുപത്രി അധികൃതരോ തയ്യാറല്ല. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഡൽഹി സ്വദേശി സാക്ഷി (21) യുടെ വിവരങ്ങൾ പോലും പുറത്തുവിടുന്നില്ല. സാക്ഷിയെ കാണാനും സഹായങ്ങൾ നൽകാനും കൂടിയായിരുന്നു നേതാക്കളെത്തിയത്‌. കേന്ദ്രസേനയെയും ആശുപത്രിയിൽ വിന്യസിച്ചിട്ടുണ്ട്‌. പരിക്കേറ്റവർ ഡൽഹിയിലെ ഏതൊക്കെ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്ന വിവരവുമില്ല. പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കില്ലെന്ന്‌ അറിയിച്ചിട്ടും പരിക്കേറ്റവരെ ആശുപത്രിയിൽ തടങ്കലിലാക്കുകയാണ്‌ കേന്ദ്രം.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home