ad
Deshabhimani

വൈദ്യുതി പ്രതിസന്ധി

ഇരുണ്ട’ കാലത്തിനെതിരെ 
മെഴുകുതിരി തെളിച്ച് പ്രതിഷേധം

ആലപ്പുഴ വലിയമരംവാർഡിൽ കെ ജി രഘുദേവും ഭാര്യ എ സുമയും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കുന്നു

ആലപ്പുഴ വലിയമരംവാർഡിൽ കെ ജി രഘുദേവും ഭാര്യ എ സുമയും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കുന്നു

avatar
സ്വന്തം ലേഖകൻ

Published on Jul 27, 2026, 02:15 AM | 1 min read

ആലപ്പുഴ

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ ജനങ്ങളെ ഇരുട്ടിലാക്കിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധജ്വാല തീർത്ത്‌ നാട്‌. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം പവർകട്ടിൽ നാട്‌ വലയുമ്പോഴും നടപടിയെടുക്കാത്ത യുഡിഎഫ്‌ സർക്കാരിനെതിരെ വീടുകളിലും ലോക്കൽ കേന്ദ്രങ്ങളിലും സിപിഐ എം നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ചുള്ള സമരം പ്രതിഷേധത്തീയായി. നാടിനെ ഇരുട്ടിലേക്ക്‌ തള്ളിവിട്ടതിനെതിരെ നൂറുകണക്കിന്‌ കേന്ദ്രങ്ങളിൽ പ്രക്ഷോഭം അലയടിച്ചു. ചെങ്കൊടിയും പ്ലക്കാർഡുമേന്തി ആയിരങ്ങൾ മെഴുകുതിരി കത്തിച്ചുള്ള സമരത്തിൽ അണിചേർന്നു. വീട്ടകങ്ങളിലെ പ്രതിഷേധത്തിന്റെ ഭാഗമായി കുടുംബങ്ങളൊന്നാകെ മെഴുകുതിരി കത്തിച്ച്‌ വെളിച്ചം പകർന്നു. നഗര – ഗ്രാമ വ്യത്യാസമില്ലാതെ എതിർപ്പ്‌ അറിയിച്ചു. കുട്ടികളുടെ പഠനംമുതൽ ആശുപത്രികളുടെ പ്രവർത്തനങ്ങളെവരെ ബാധിക്കുന്ന വിഷയമായിട്ടും പരിഹാരം കാണാൻ ശ്രമിക്കാത്ത സർക്കാരിനെതിരെ വൻ രോഷമാണുയരുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home