ആശ്വാസ് പദ്ധതി
മരണാനന്തര ധനസഹായം കൈമാറി

ചേർത്തല
വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ വ്യാപാരി ആശ്വാസ് പദ്ധതിയിൽ മരണാനന്തര ധനസഹായം ചേർത്തലയിലെ വ്യാപാരിയായിരുന്ന ജെയിംസിന്റെ ആശ്രിതർക്ക് കൈമാറി. ചേർത്തല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ തെക്കേയങ്ങാടിയിൽ ചേർന്ന യോഗം ജില്ലാ സെക്രട്ടറി എസ് ശരത്ത് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് അബ്ദുൾസലാം അധ്യക്ഷനായി. നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്‌തു. ആശ്വാസ് ചെയർമാൻ ടി വി ബൈജു, കൺവീനർ വി എം വർഗീസ്, ജില്ലാ പ്രസിഡന്റ് ഇ എ സമീർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വിജയകുമാർ, മണി മോഹൻ, പി സി മോനിച്ചൻ, ലെജി സനൽ, കെ എസ് സലിം, ബഷീർ കല്ലറക്കൽ, ടി ജി രാധാകൃഷ്‌ണൻ, സി ടി പ്രസാദ് എന്നിവർ സംസാരിച്ചു. ഗോപാലകൃഷ്‌ണ ഷേണായ് സ്വാഗതവും പി എം പ്രജാത് നന്ദിയുംപറഞ്ഞു.








0 comments