ad
Deshabhimani

പോസ്‌റ്റൽ വോട്ട്‌ അപേക്ഷ കാണാനില്ല; കവർ ചവർകൂനയിൽ

നഷ്ടപ്പെട്ട പോസ്റ്റൽ ബാലറ്റ് അപേക്ഷകൾ ഉദ്യോഗസ്ഥർ ചവറുകൂനയിൽ തെരയുന്നു
വെബ് ഡെസ്ക്

Published on Dec 13, 2025, 12:52 AM | 1 min read

മാവേലിക്കര

ഭരണിക്കാവ് പഞ്ചായത്ത്‌ 22–-ാം വാർഡിലെ പോസ്‌റ്റൽ വോട്ടിന്റെ ആറ്‌ അപേക്ഷകൾ കാണാനില്ല. ഇതിന്റെ കവറുകൾ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ ചവർകൂനയിൽ കണ്ടെത്തി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ആറ്‌ ഉദ്യോഗസ്ഥർ രണ്ടിന് ഭരണിക്കാവ് പഞ്ചായത്ത് സെക്രട്ടറിക്ക്‌ അപേക്ഷ സമർപ്പിച്ചിരുന്നു. പോസ്‌റ്റ്‌ ഓഫീസ് വഴി ബാലറ്റ് പേപ്പർ ലഭിക്കാത്തതിനാൽ പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ ആകെ ലഭിച്ച 60 അപേക്ഷകൾ ബ്ലോക്കിലേക്ക്‌ കൈമാറിയതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു. ബ്ലോക്കിൽ നടത്തിയ അന്വേഷണത്തിൽ 54 അപേക്ഷകൾ മാത്രമാണ് ലഭിച്ചതെന്നും ആറെണ്ണം ഇവിടെ ലഭിച്ചിട്ടില്ലെന്നും ബ്ലോക്ക്‌ റിട്ടേണിങ് ഓഫീസർ അറിയിച്ചു. പരിശോധനയിലാണ്‌ അപേക്ഷകളുടെ കവറുകൾ മാത്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിലെ ചവർ കൂനയിൽ കണ്ടെത്തിയത്‌. പഞ്ചായത്തിലെ 22–ാം വാർഡിൽ എൽഡിഎഫിന്റെ ജയസാധ്യത അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥരുടെ ശ്രമമാണിതെന്ന് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ കോശി അലക്‌സ്‌ പറഞ്ഞു. ആറ്‌ ഉദ്യോഗസ്ഥർക്ക്‌ വോട്ട് ചെയ്യാൻ അവസരം കൊടുക്കണമെന്നും തെരഞ്ഞെടുപ്പ് കമീഷനോട് അദ്ദേഹം ആവശ്യപ്പെട്ടു. എൽഡിഎഫ് സ്ഥാനാർഥി ഡോ. പി പ്രിയമോൾ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി സിബി വർഗീസ്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി അഡ്വ. സഫിയ സുധീർ തുടങ്ങിയവർ തെരഞ്ഞെടുപ്പ് കമീഷനും കലക്‌ടർക്കും പൊലീസിനും പരാതി നൽകി. ഹൈക്കോടതിവഴിയും പരാതി നൽകിയിട്ടുണ്ട്. 22–-ാം വാർഡിൽ ആകെ ഒന്പത്‌ പോസ്‌റ്റൽ ബാലറ്റ് അപേക്ഷകളുണ്ടായിരുന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home