ad
Deshabhimani

ജനകീയ ഭക്ഷണശാല തുറന്നു

പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സിഡിഎസ് ആരംഭിച്ച തൃപ്‌തി ജനകീയ ഭക്ഷണശാല 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സിഡിഎസ് ആരംഭിച്ച തൃപ്‌തി ജനകീയ ഭക്ഷണശാല 
എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2025, 01:50 AM | 1 min read

അമ്പലപ്പുഴ

​പുന്നപ്ര തെക്ക് പഞ്ചായത്തിൽ സിഡിഎസിന്റെ തൃപ്തി ജനകീയഭക്ഷണശാലയ്‌ക്ക് തുടക്കമായി. പഞ്ചായത്തിന്റെ സഹകരണത്തോടെ പുന്നപ്ര മാർക്കറ്റ് ജങ്ഷനിലെ പായിക്കാരൻ ആദംകുട്ടി മെമ്മോറിയൽ ബിൽഡിങ്ങിലാണ് ടേക്ക് എ ബ്രേക്കിന്റെ ഭാഗമായി സിഡിഎസ് ഭക്ഷണശാല ആരംഭിച്ചത്. പ്രഭാതഭക്ഷണവും വെജ്, നോൺവെജ് വിഭവങ്ങളോടെ ഊണും വൈകിട്ട് ദോശയും കപ്പയും ഓംലെറ്റുമുൾപ്പെടെയാണ് അഞ്ച്‌ വനിതകൾ ചേർന്ന സംരംഭം. 30 രൂപയാണ് ഉച്ചയൂണിന്‌. എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ പി ജി സൈറസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ–ഓർഡിനേറ്റർ എസ് രഞ്‌ജിത്ത്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീബ രാകേഷ്, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുധർമ ഭുവനചന്ദ്രൻ, സിഡിഎസ്‌ ചെയർപേഴ്സൺ കല അശോകൻ, പഞ്ചായത്ത് സെക്രട്ടറി സ്‌മിത, സിഡിഎസ്‌ മെമ്പർ സെക്രട്ടറി ജോഷി സെബാസ്‌റ്റ്യൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ ബിജുമോൻ, സുലഭ ഷാജി തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home