സ്‍കാർഫ് പാറ്റേൺ മത്സരത്തിൽ പോപ് പയസിന് നേട്ടം

ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് ജില്ലാ അസോസിയേഷൻ സംഘടിപ്പിച്ച സ്കാർഫ് പാറ്റേൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്‌സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ഡിടിസി ബി രേണുകയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
മാവേലിക്കര
സ്റ്റേറ്റ് ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ് മാവേലിക്കര ജില്ലാ അസോസിയേഷൻ സ്കാർഫ് ദിനാചരണത്തിൽ നടത്തിയ സ്കാർഫ് പാറ്റേൺ മത്സരത്തിൽ കറ്റാനം പോപ് പയസ് എച്ച്എസ്എസിന് ഒന്നാം സ്ഥാനം. ഡിടിസി ബി രേണുകയിൽ നിന്നും വിദ്യാർഥികൾ ട്രോഫികൾ ഏറ്റുവാങ്ങി. സ്കൗട്സ് മാസ്റ്റർ സി ടി വർഗീസ്, ഗൈഡ്സ് ക്യാപ്റ്റൻ എസ് മിനി എന്നിവരാണ് പരിശീലനം നൽകിയത്. അഭിനവ് ശ്രീകുമാർ, മെൽബിൻ ബിനു, അനീറ്റ ചെറിയാൻ, റോസ് ആൻ മാത്യൂ, ഗൗരീലക്ഷ്മി എന്നിവരാണ് മത്സരത്തിൽ പങ്കെടുത്തത്.









0 comments