യൂത്ത് കോൺഗ്രസ് നേതാവിനെ വിശദമായി ചോദ്യംചെയ്യും
കഞ്ചാവിന്റെ ഉറവിടം തേടാൻ പൊലീസ്

ചേർത്തല
കാറിൽ കടത്തിയ 11.6 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷെമീർ ഉൾപ്പെടെ പിടിയിലായ കേസിൽ വിശദ അന്വേഷണത്തിന് പൊലീസ്. പ്രതികളെ കസ്‌റ്റഡിയിൽ ലഭിക്കാൻ പൊലീസ് ബുധനാഴ്‌ച കോടതിയെ സമീപിക്കും. വിശദ ചോദ്യംചെയ്യലിനാണ് പ്രതികളെ കസ്‌റ്റഡിയിൽ വാങ്ങുക. കഞ്ചാവിന്റെ ഉറവിടം, കേരളത്തിൽ എത്തിച്ച രീതി, ഇടനിലക്കാർ, ചെറുകിട ഇടപാടുകാർ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പ്രതികളിൽനിന്ന് ചോദിച്ചറിയുകയാണ് അന്വേഷകസംഘത്തിന്റെ ലക്ഷ്യം. സാന്പത്തിക ഇടപാടുകളും സ്വത്ത് സന്പാദനവും ഉൾപ്പെടെ അന്വേഷണപരിധിയിൽ ഉണ്ടാകും. ഞായർ രാത്രിയാണ് ഷെമീർ ഉൾപ്പെടെ അഞ്ചംഗസംഘം തൈക്കാട്ടുശേരി മാക്കേകവലയിൽ പൊലീസ് വലയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച വിവരം അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് പരിശോധന. പൂച്ചാക്കൽ പൊലീസും ചേർത്തല ഡിവൈഎസ്‌പിയുടെ സ്‌ക്വാഡും ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതി ഷെമീറിന് ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള അടുപ്പം പുറത്തായി.









0 comments