ad
Deshabhimani

രഞ്‌ജിത്തിന്റെ കുടുംബത്തിന്‌ പൊലീസ്‌ 
പെൻഷൻകാരുടെ സഹായം

രഞ്‌ജിത്തിന്റെ കുടുംബത്തിന്‌ കെപിപിഎ ജില്ല പ്രസിഡന്റ്‌ ഐവാൻ രത്തിനം സഹായധനം കൈമാറുന്നു

രഞ്‌ജിത്തിന്റെ കുടുംബത്തിന്‌ കെപിപിഎ ജില്ല പ്രസിഡന്റ്‌ ഐവാൻ രത്തിനം സഹായധനം കൈമാറുന്നു

വെബ് ഡെസ്ക്

Published on Jun 07, 2026, 02:42 AM | 1 min read

ചേർത്തല

ഇരുകാലും മുറിച്ചുനീക്കിയതോടെ കിടപ്പിലായ രഞ്ജിത്തിന്റെ കുടുംബത്തിന് കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ചേർത്തല മേഖല കമ്മിറ്റിയുടെ സഹായഹസ്‌തം. ബസ് ഡ്രൈവറായിരുന്ന ചേർത്തല നഗരസഭ 25–-ാം വാർഡിൽ കുറുപ്പൻകുളങ്ങര ചേപ്പിലപ്പൊഴിയിൽ രഞ്ജിത്തിന്റെ കുടുംബത്തിനാണ് സഹായം എത്തിച്ചത്‌. ​രഞ്ജിത്തിന്റെ ദുരവസ്ഥയും പ്രതികൂല കുടുംബ സാഹചര്യവും അതിജീവിച്ച്‌ മകൾ അനീന എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയിരുന്നു. കെപിപിഎ ജില്ല പ്രസിഡന്റ്‌ ഐവാൻ രത്തിനത്തിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ രഞ്ജിത്തിന്റെ വീട്ടിലെത്തി സഹായധനം കൈമാറി. ​എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയ മകൾ അനീനയ്‌ക്ക്‌ ജില്ല സെക്രട്ടറി ജി ഹരിദാസ് പഠനോപകരണങ്ങൾ നൽകി. മേഖല പ്രസിഡന്റ്‌ പി കെ റോഷിൻ പൊന്നാട അണിയിച്ചു. സെക്രട്ടറി പി ജോസി സ്‌റ്റീഫൻ, ട്രഷറർ സി ആർ മധു, എസ് മനോജൻ എന്നിവർ സംഘത്തിൽ ഉൾപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home