Deshabhimani

നടപടി അന്വേഷണം പൂർത്തിയാക്കാതെ

സഹപ്രവർത്തകയെ കടന്നുപിടിച്ച പൊലീസുകാരനെ തിരിച്ചെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2026, 12:46 AM | 1 min read

ഹരിപ്പാട്

സ്‌റ്റേഷനിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ കടന്നുപിടിച്ച കേസിൽ സസ്‌പെൻഷനിലായിരുന്ന സിവിൽ പൊലീസ് ഓഫീസറെ അന്വേഷണം പൂർത്തിയാകുംമുന്പ്‌ തിരിച്ചെടുത്തു. യുഡിഎഫ് അനുകൂല പൊലീസ് സംഘടനാനേതാവായ ചവറ മുകുന്ദപുരം മുഴങ്ങിനാൽ കിഴക്കതിൽ നവാസി(52)നെയാണ് തിരിച്ചെടുത്തത്. 2025 നവംബർ 14ന് രാത്രി രണ്ടിന്‌ നീണ്ടകര കോസ്‌റ്റൽ സ്‌റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലിചെയ്യവെയാണ്‌ ഇയാൾ സഹപ്രവർത്തകയെ ഉപദ്രവിച്ചത്‌. ​അതിക്രമത്തിന്റെ ദൃശ്യങ്ങൾ സ്‌റ്റേഷനിലെ സിസിടിവിയിൽനിന്ന് കണ്ടെത്തിയിരുന്നു. പൊലീസുകാരി കൊല്ലം സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നീണ്ടകര പൊലീസ് കേസെടുത്തു. യുഡിഎഫ്‌ അധികാരമേറ്റതോടെ അന്വേഷണം എങ്ങുമെത്തിയില്ല. ഭരണസ്വാധീനം ഉപയോഗിച്ച്‌ സർവീസിൽ തിരിച്ചെത്തിയ നവാസ് കായംകുളം ട്രാഫിക് സ്‌റ്റേഷനിലാണിപ്പോൾ ജോലിചെയ്യുന്നത്‌. ജില്ലയിലെ പൊലീസുകാരുടെ സ്ഥലംമാറ്റം, പ്രമോഷൻ എന്നിവ നിയന്ത്രിക്കുന്നത് ഇയാൾ വഴിയാണെന്നും ആക്ഷേപമുണ്ട്. ചൊവ്വാഴ്‌ച ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തികവിളക്കിന്റെ സുരക്ഷാജോലിയിലും നവാസ് ഉണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home