പൊക്ലാശ്ശേരി ഗവ. സ്‍കൂളിൽ വർണക്കൂടാരം

പൊക്ലാശ്ശേരി ഗവ. എല്‍പി സ്‍കൂളില്‍ വര്‍ണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
എസ്എസ്‌കെ സ്റ്റാർസ് ഫണ്ടുപയോഗിച്ച് പൊക്ലാശ്ശേരി ഗവ. എൽപി സ്കൂളിൽ നിർമിച്ച വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്‌തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷയായി. സ്‌കൂൾ വാർഷികം ആരവം- ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് രമ്യ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അനിജി, ബ്ലോക്ക് പഞ്ചായത്തംഗം മിനി ആന്റണി, ചേർത്തല ബിപിസി ടി ഒ സൽമോൻ, പ്രഥമാധ്യാപിക എസ് ടി ഗീത, പഞ്ചായത്തംഗങ്ങളായ ഇ ആർ പൊന്നപ്പൻ, സി കെ പ്രേമൻ, പിടിഎ പ്രസിഡന്റ് കലേഷ് കൈരളി, കണിച്ചുകുളങ്ങര സഹകരണ ബാങ്ക് പ്രസിഡന്റ് വി ആർ ദിനേശ് എന്നിവർ സംസാരിച്ചു.










0 comments