കവി സംഗമം സംഘടിപ്പിച്ചു

മുഹമ്മ കെ ഇ കാർമൽ സെൻട്രൽ സ്കൂളിൽ കവിസംഗമം തിരുവനന്തപുരം മാരനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
കെ ഇ കാർമൽ സെൻട്രൽ സ്കൂളിൽ കവി സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം കുമാരനല്ലൂർ ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം ഉദ്ഘാടനം ചെയ്‌തു. കെ ഇ കാർമൽ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. സ്കറിയ എതിരേറ്റ് അധ്യക്ഷനായി. അധ്യാപികയും യുവസാഹിത്യകാരിയുമായ പ്രിയങ്ക നെറ്റോയുടെ ‘മൗനസാഗരം' പുസ്തകം എഴുത്തുകാരൻ അനുരാഗ് ഗോപിനാഥ് പ്രകാശിപ്പിച്ചു. ഫാ. ജേക്കബ് നടുവിലെക്കളം പുസ്തകം ഏറ്റുവാങ്ങി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ, തോമസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.










0 comments