ad
Deshabhimani

കൊട്ടിയൂരിൽ രോഹിണി ആരാധന

   കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാലാമത്തെ ആരാധനയായ രോഹിണി ആരാധനയോടനുബന്ധിച്ച് ഞായറാഴ്ച കൊട്ടിയൂരിൽ വൻ തീർത്ഥാടനത്തിരക്ക്.
വെബ് ഡെസ്ക്

Published on Jun 15, 2026, 03:00 AM | 1 min read

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാലാമത്തെ ആരാധനയായ രോഹിണി ആരാധനയോടനുബന്ധിച്ച് ഞായറാഴ്ച കൊട്ടിയൂരിൽ വൻ തീർത്ഥാടനത്തിരക്ക്. ഉച്ചയോടെ തിരുവഞ്ചിറ നിറഞ്ഞു. ആരാധനയോടനുബന്ധിച്ച് കുറുമാത്തൂരിലെ മുതിർന്ന കാരണവർ ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് ആലിംഗന പുഷ്പാഞ്ജലി നടത്തി. ശീവേലിക്ക് മുന്നോടിയായാണ് ആലിംഗന പൂജ നടന്നത്. ഞായറാഴ്ച രാവിലെ കുണ്ടേൻ ക്ഷേത്രത്തിൽ എത്തിയ സ്ഥാനികൻ പ്രാർത്ഥനകൾക്ക് ശേഷമാണ് അക്കരെ കൊട്ടിയൂരിലെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home