ad
Deshabhimani

കാറ്റിലും മഴയിലും വീട്‌ തകർന്നു

മുളിയാർ പാണൂരിൽ കുണ്ടത്താനം ഗംഗാധരന്റെ വീട്  തകർന്ന നിലയിൽ
വെബ് ഡെസ്ക്

Published on Jun 15, 2026, 03:00 AM | 1 min read

ബോവിക്കാനം മുളിയാർ പാണൂരിൽ ശക്തമായ കാറ്റിലും മഴയിലും വീട്‌ തകർന്നു. പാണൂരിലെ കുണ്ടത്താനം ഗംഗാധരന്റെ വീടാണ് പൂർണമായും തകർന്നത്. ഞായർ രാവിലെ നാലിനാണ് സംഭവം. ഗംഗാധരൻ ഭാര്യയെയും മക്കളെയും കൂട്ടി തൊട്ടടുത്ത സഹോദരിയുടെ വീട്ടിലേക്ക് മാറി താമസിപ്പിച്ചതിനാൽ ദുരന്തം ഒഴിവായി. ശനി രാത്രി ഒമ്പതോടെ തന്നെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ ഓരോന്നായി അടർന്നു വീഴാൻ തുടങ്ങിയിരുന്നു. രാത്രി പതിനൊന്നോടെ കാറ്റും ശക്തമായ മഴയും ആരംഭിച്ചു. അതിനാൽ കുടുംബം തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു. മഴക്കാലത്തിന് മുന്നോടിയായി വീടിന് മുകളിൽ ഷീറ്റ് പാകുകയും അത്യാവശ്യം അറ്റകുറ്റപ്പണിയുംചെയ്‌തിരുന്നു. അപകടത്തിൽ വീടിനുള്ളിലുണ്ടായിരുന്ന ടിവി, ഫാൻ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള മുഴുവൻ വീട്ടുസാധനങ്ങളും നശിച്ചു. റവന്യൂ അധികൃതർ നാശനഷ്ടങ്ങൾ വിലയിരുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home