എഴുപത്തിമൂന്നിലും ചുറുചുറുക്കോടെ തമ്പായിയമ്മ

പാലക്കുന്ന് എഴുപത്തിമൂന്നിലും ചുറുചുറുക്കോടെ യോഗാ അവതരിപ്പിച്ച് കാണികൾക്ക് പ്രചോദനമായി തന്പായിയമ്മ. ജില്ലാ യോഗാ ചാമ്പ്യൻഷിപ്പിലാണ് പനയാലിലെ എ തമ്പായിയമ്മ പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിച്ച് യോഗാസന വേദിയിൽ ശ്രദ്ധാകേന്ദ്രമായത്. ജില്ലാ കോടതിയിൽ ടൈപ്പിസ്റ്റായിരുന്ന എ തമ്പായിയമ്മ സർവീസിൽനിന്ന് വിരമിച്ചശേഷമാണ് യോഗ പരിശീലിക്കാൻ തുടങ്ങിയത്. നീലേശ്വരം കാവിൽ ഭവനിൽനിന്നായിരുന്നു പരിശീലനം. ശാരീരികവും മാനസികവുമായ ഉണർവ് യോഗാ നൽകുമെന്ന് അവർ പറഞ്ഞു.
താരമായി തനിഷ്ക
പാലക്കുന്ന് അഭ്യാസമെന്തായാലും ഇനമേതായാലും യോഗാസന ചാമ്പ്യൻഷിപ്പിൽ തനിഷ്കതന്നെ താരം. ഇത് നാലാംതവണയാണ് ജില്ലാ സ്പോർട്സ് യോഗാസന ചാമ്പ്യൻഷിപ്പിൽ തനിഷ്ക ഒന്നാമതാകുന്നത്. പാലക്കുന്നിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 12–14 വയസ്സുകാരുടെ ഇനങ്ങളിലാണ് ഒന്നാമതായി സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നുതവണ സംസ്ഥാനതലത്തിലും കഴിഞ്ഞതവണ ജാർഖണ്ഡിൽ നടന്ന ദേശീയ മത്സരത്തിലും പങ്കെടുത്തു. പാണത്തൂർ അത്തിക്കയത്തെ മുരളീധരൻ–-അക്ഷയ ദമ്പതികളുടെ മകളാളാണ്. ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഏഴാംക്ലാസ് വിദ്യാർഥിയാണ്.









0 comments