ad
Deshabhimani

മെസ്സിയുടെ കട്ടൗട്ട് വരച്ച് കുഞ്ഞ്‌ ആരാധകൻ

മെസിയുടെ കട്ടൗട്ട് ചിത്രവുമായി നന്ദിദ് ദേവ്
വെബ് ഡെസ്ക്

Published on Jun 15, 2026, 03:00 AM | 1 min read

മടിക്കൈ മടിക്കൈ ബങ്കളം കൂട്ടപ്പുന്നയിലെ കള്ളിപ്പാൽ ടി വി നന്ദിദ് ദേവ് കട്ട അർജന്റീനിയൻ ഫാനാണ്. അർജന്റീനിയൻതാരവും ലോകഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സിയുടെ ചിത്രം വരച്ച് കട്ടൗട്ടാക്കിയിരിക്കുകയാണ് ഈ കുഞ്ഞ് ആരാധകൻ. അർജന്റീനയോടും മെസ്സിയോടുമുള്ള അടങ്ങാത്ത ആരാധനയും ആവേശവുമാണ് ഈ പ്രയത്നത്തിനു പിന്നിൽ. ഫുടുബോൾകളിയോടാണ് ആഭിമുഖൃം കൂടുതൽ. മലയാളത്തിലെയും, തമിഴിലെയും സൂപ്പർ സ്റ്റാറുകളായ മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം, ദുൽഖർ സൽമാൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, തമിഴ് സൂപ്പർ സ്റ്റാർ വിജയ്, രജനീകാന്ത് എന്നിവരുടെ ജീവൻതുടിക്കുന്ന ചിത്രങ്ങൾ നന്ദിദ് ദേവ് എന്ന കുഞ്ചു ഇതിനകം തന്നെ പെൻസിൽ കൊണ്ട് വരച്ചിട്ടുണ്ട്. നീലേശ്വരം ചിന്മയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്‌ വിദ്യാർഥിയാണ്‌ നന്ദിദ് ദേവ്. കൂട്ടപ്പുന്നയിലെ കള്ളിപ്പാൽ കെ വി ശശിയുടെയും ടി വി നിമ്മ്യയുടെയും മകനാണ്. സഹോദരൻ നന്ദകിഷോർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home