ഓണത്തിന് വിഷരഹിത പച്ചക്കറികൾക്കായി നടീൽ ഉത്സവം

കായംകുളം
സംയോജിത കൃഷി കാമ്പയിൻ ഏരിയ കമ്മിറ്റിയുടെ ഓണത്തിന് വിഷരഹിത പച്ചക്കറി ഉൽപ്പാദിപ്പിനുള്ള കൃഷിക്ക് തുടക്കംകുറിച്ച് ഏരിയതല പച്ചക്കറി നടീൽ ഉത്സവം ജൂലൈ 12ന് എരുവയിൽ നടത്തും. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണസ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ഫാർമേഴ്സ് ക്ലബുകൾ എന്നിവയുടെ ഇടപെടൽ ഉറപ്പാക്കും. കൃഷിത്തോട്ടങ്ങൾ, കൃഷിക്കൂട്ടങ്ങൾ, അടുക്കളത്തോട്ടങ്ങൾ, വീട്ടുമുറ്റ കൃഷി, മേഖലാ കാർഷിക ശിൽപ്പശാലകൾ, സെമിനാറുകൾ, വിളവെടുപ്പുത്സവങ്ങൾ നടത്തും. "നല്ല ഭക്ഷണ വിപണി’ എന്ന പേരിൽ വിപണനകേന്ദ്രങ്ങൾ ആരംഭിക്കാനും തീരുമാനിച്ചു. സംഘാടകസമിതിയുടെ ആലോചനായോഗം എൻ എസ് സ്‌മാരക മന്ദിരത്തിൽ കേരള കർഷകസംഘം സംസ്ഥാന വൈസ്‌പ്രസിഡന്റ് ഷെയ്‌ഖ് പി ഹാരിസ് ഉദ്ഘാടനംചെയ്‌തു. സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ അധ്യക്ഷനായി. സംയോജിത കൃഷി ക്യാമ്പയിൻ കമ്മിറ്റി ഏരിയ കൺവീനർ എം നസീർ, സി അജികുമാർ, എസ് ജയദേവൻപിള്ള, ടി കെ വിജയൻ, എം ജി ജയകൃഷ്‌ണൻ, പരമേശ്വരൻപിള്ള, ഹരിപ്രസാദ്, എസ് സരസ്വതി, ഷീബ, പ്രജ എന്നിവർ സംസാരിച്ചു.









0 comments