ചീഫ് ജസ്റ്റിസിനെ ആക്രമിച്ചതിനെതിരെ പികെഎസ് പ്രതിഷേധിച്ചു

സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെതിരായ ഹിന്ദുത്വ ആക്രമണത്തിൽ പ്രതിഷേധിച്ച് പട്ടികജാതി ക്ഷേമസമിതി തകഴി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗം ഏരിയ സെക്രട്ടറി വി ശശി ഉദ്ഘാടനംചെയ്യുന്നു
തകഴി
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കെതിരെ നടന്ന ഹിന്ദുത്വ ആക്രമണത്തിൽ പികെഎസ് തകഴി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. നടുഭാഗം വി എസ് ജങ്‌ഷനിൽ ചേർന്ന യോഗം പികെഎസ് തകഴി ഏരിയ സെക്രട്ടറി വി ശശി ഉദ്ഘാടനംചെയ-്‌തു. ഏരിയ പ്രസിഡന്റ് ടി മുരളീധരൻ അധ്യക്ഷനായി. സിപിഐ എം നടുഭാഗം ലോക്കൽ സെകട്ടറി എൻ എസ് ശ്രീകുമാർ, പികെഎസ് മേഖലാ സെക്രട്ടറി വിനീത് ഗോപാൽ, പികെഎസ് നേതാക്കളായ കെ ശശികുമാർ, ജയദേവൻ, പി കെ ഭാർഗവൻ, എസ് ഉഷാകുമാരി, ടി മനു, കെഎസ-്‌കെടിയു നേതാക്കളായ എസ് ഷാജിമോൻ, കെ പി അനിയപ്പൻ എന്നിവർ സംസാരിച്ചു.









0 comments