പെൻഷൻകാരുടെ സംഗമവും ഓണക്കോടി വിതരണവും

കുട്ടനാട് താലൂക്ക് ചെത്ത്, മദ്യവ്യവസായ തൊഴിലാളി യൂണിയനുകൾ സംഘടിപ്പിച്ച പെൻഷൻകാരുടെ സംഗമവും ഓണക്കോടി വിതരണവും സിഐടിയു അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കുട്ടനാട് താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ , കുട്ടനാട് താലൂക്ക് മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ചെത്തുതൊഴിലാളി യൂണിയൻ അംഗമായി തൊഴിലിൽ നിന്നും വിരമിച്ച പെൻഷൻകാരുടെ സംഗമം ഒരുക്കി. പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരേയും അനുമോദിച്ചു. ഓണക്കോടി നൽകി. മങ്കൊമ്പിൽ യൂണിയൻ ഓഡിറ്റോറിയത്തിൽ സംഗമം സിഐടിയു വർക്കിങ് കമ്മിറ്റി അംഗം ആർ നാസർ ഉദ്ഘാടനംചെയ്തു. യൂണിയൻ പ്രസിഡന്റ് കെ കെ അശോകൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ ജി ഉണ്ണികൃഷ്ണൻ, കെ എസ് അനിൽകുമാർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ഷാജു, ഏരിയ സെക്രട്ടറി സി പി ബ്രീവൻ, സിഐടിയു തകഴി ഏരിയ സെക്രട്ടറി പി സജിമോൻ, കുട്ടനാട് ഏരിയ ആക്ടിങ് സെക്രട്ടറി എ പി സജി, സി കെ പ്രസന്നകുമാർ, എം കെ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി കെ ആർ പ്രസന്നൻ സ്വാഗതംപറഞ്ഞു.








0 comments