ad
Deshabhimani

ചാത്തനാട് ഉന്നതിയിലെ 32 കുടുംബങ്ങൾക്ക് പട്ടയം

ഉന്നതിയിൽ ഭൂമിയുടെ അവകാശികൾ

ആലപ്പുഴ ജില്ലാതല പട്ടയ മേളയിൽ പട്ടയം ലഭിച്ച സന്തോഷത്തിൽ വിതുമ്പിയ  ആലപ്പുഴ  മുനിസിപ്പൽ ഉന്നതിയിൽ പുത്തൻ പുരയ്‌ക്കൽ മറിയത്തിനെയും   പള്ളിക്കതയ്യിൽ സെലീനയെയുപി പി ചിത്തരഞ്ജൻ എംഎൽഎ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോൾ.

ആലപ്പുഴ ജില്ലാതല പട്ടയ മേളയിൽ പട്ടയം ലഭിച്ച സന്തോഷത്തിൽ വിതുമ്പിയ ആലപ്പുഴ മുനിസിപ്പൽ ഉന്നതിയിൽ പുത്തൻ പുരയ്‌ക്കൽ മറിയത്തിനെയും പള്ളിക്കതയ്യിൽ സെലീനയെയുപി പി ചിത്തരഞ്ജൻ എംഎൽഎ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചപ്പോൾ.

വെബ് ഡെസ്ക്

Published on Feb 27, 2026, 01:12 AM | 1 min read

ആലപ്പുഴ

ചാത്തനാട് ഉന്നതിയിലെ കുടുംബങ്ങളുടെ ആശങ്കകൾക്ക്‌ ജില്ലാതല പട്ടയമേളയോടെ പരിഹാരമായി. വർഷങ്ങളായി താമസിക്കുന്ന മണ്ണ്‌ സ്വന്തം മേൽവിലാസത്തിലാക്കാൻ കഴിയതെ പോകുമോ എന്ന ഭയം അവരെ വേട്ടയാടിയിരുന്നു.ആശങ്കകൾ മാറി പി പി ചിത്തരഞ്ജൻ എംഎൽഎയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങി പുറത്തേക്കിറങ്ങിയ ഉന്നതി നിവാസികളുടെ വാക്കുകളിൽ ഇന്ന്‌ ആത്‌മവിശ്വാസം മാത്രം. ""ഞങ്ങൾക്ക് പ്രായമായി ഇനി എത്രനാൾ ഉണ്ടാകുമെന്ന് അറിയില്ല. ഇത്രയും കാലം ഇവിടെ ജീവിച്ചിട്ടും ഈ ഭൂമിയിൽ ഒരവകാശവുമില്ലാതെ മരിക്കേണ്ടി വരുമോ എന്ന ഭയം ഇനിയില്ല''– പള്ളിക്കതയ്യിൽ സെലീന പറഞ്ഞു. ഏഴ് പതിറ്റാണ്ടിലേറെ സ്വന്തം മണ്ണിൽ അന്യരെപ്പോലെ കഴിഞ്ഞ ആലപ്പുഴ സനാതനം വാർഡ് ചാത്തനാട് ഉന്നതിയിലെ 32 കുടുംബങ്ങളാണ് ഭൂമിയുടെ അവകാശികളായത്‌. നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കായി വർഷങ്ങൾക്ക് മുമ്പ് പുറമ്പോക്ക് ഭൂമിയിൽ നിർമിച്ച് നൽകിയ ലൈൻ കെട്ടിടങ്ങളിലായിരുന്നു ഇവരുടെ താമസം. 72 വയസുള്ള പുത്തൻ പുരയ്‌ക്കൽ മറിയവും 76 വയസുള്ള പള്ളിക്കതയ്യിൽ സെലീനയും 71കാരനായ പള്ളിച്ചിറയിൽ ബാബു നിക്കോളാസും ഉൾപ്പെടെയുള്ളവർ ആയുസിന്റെ ‍ഏറിയപങ്കും ഈ മണ്ണിലാണ് ജീവിച്ചത്. കൈവശ രേഖകളില്ലാത്തതിനാൽ വീട് പുതുക്കിപ്പണിയാനോ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റാനോ ഇവർക്ക് സാധിച്ചിരുന്നില്ല. കാൻസർ ബാധിതയായ മറിയത്തിന് ഭർത്താവിന്റെ വേർപാടോടെ ജീവിതം ചോദ്യചിഹ്നമായി. രേഖകളില്ലാത്തതിനാൽ കാലപ്പഴക്കത്താൽ തകരാറായ വീട് അറ്റകുറ്റപ്പണി ചെയ്യാൻ പോലും സാധിച്ചില്ല. സെലീനയും ബാബു നിക്കോളാസും ഉൾപ്പെടെയുള്ളവരും സമാനമായ ദുരിതത്തിലായിരുന്നു. ബാബു നിക്കോളാസിന്റെ മകൻ ഹൈക്കോടതിയിൽ ഡ്രൈവറാണ്‌. മകൻ ജീവിച്ച്‌ വളർന്ന മണ്ണ്‌ കൈവിട്ടു പോകുമോ എന്ന ആശങ്ക ഇനിയില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home