ദേശാഭിമാനി കാമ്പയിന് ജില്ലയിൽ ഉജ്വലമുന്നേറ്റം

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മനു സി പുളിക്കൽ വയലാറിന്റെ ഭാര്യ ഭാരതി തമ്പുരാട്ടിയിൽനിന്ന് ദേശാഭിമാനി വാർഷിക വരിസംഖ്യ ഏറ്റുവാങ്ങുന്നു
ആലപ്പുഴ
ജനകീയ നിലപാടുകളിലൂടെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും പത്രമായി മാറിയ ദേശാഭിമാനിയുടെ പ്രചാരണ കാമ്പയിന് പുന്നപ്ര–വയലാറിന്റെ വിപ്ലവമണ്ണിൽ ഉജ്വലമുന്നേറ്റം. നേരിന്റെ പക്ഷം ചേർന്നുള്ള രാഷ്‌ട്രീയ പ്രവർത്തനത്തിനൊപ്പം അക്ഷരമുറ്റം ടാലന്റ് ഫെസ്‌റ്റ് പോലുള്ള പരിപാടികളിലൂടെ കുട്ടികളെ വിജ്ഞാനസമ്പന്നരാകാൻ നിരന്തരം ഇടപെടുന്ന പത്രത്തിന് വലിയ സ്വീകാര്യതയാണ് പൊതുസമൂഹത്തിൽ ലഭിക്കുന്നത്. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനാ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകളിലും സ്ഥാപനങ്ങളിലും കയറിയുള്ള പ്രചാരണത്തിൽ വിദ്യാർഥികളും സ്‌ത്രീകളും യുവജനങ്ങളും പങ്കാളികളാകുന്ന കാഴ്‌ചയാണ് ജില്ലയിലെങ്ങും. എക്കാലവും ജനപക്ഷത്തുനിന്ന് ആനുകാലിക സംഭവങ്ങൾ വസ്‌തുതാപരമായി അവതരിപ്പിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന പത്രത്തിനൊപ്പം പുതിയ വാർഷികവരിക്കാരടക്കം നിരവധി പ്രമുഖരും അണിനിരക്കുന്നു. അനശ്വരകവി വയലാർ രാമവർമയുടെ കുടുംബവും ദേശാഭിമാനി വാർഷികവരിക്കാരായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം മനു സി പുളിക്കൽ വയലാറിന്റെ പത്നി അംബാലിക തമ്പുരാട്ടിയിൽനിന്ന് വരിസംഖ്യ ഏറ്റുവാങ്ങി. വയലാറിന്റെ കൊച്ചുമകൾ സുഭദ്ര, സിപിഐ എം നേതാക്കളായ ജി ബാഹുലേയൻ, എസ് വി ബാബു, വയലാർ ലോക്കൽ സെക്രട്ടറി യു ജി ഉണ്ണി, ബ്രാഞ്ച് സെക്രട്ടറി അഖിൽ ഷാജി തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര–നാടക നടൻ പ്രമോദ് വെളിയനാടിൽനിന്ന് വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ വാർഷിക വരിസഖ്യ ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ, ലോക്കൽ സെക്രട്ടറി വി ആർ സജി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ബിനോജ് കൂര്യൻ എന്നിവർ പങ്കെടുത്തു.









0 comments