പരുമല പെരുന്നാള്‍ കൊടിയേറ്റ് 26ന്

മാന്നാര്‍
പരുമല തിരുമേനിയുടെ 123–-ാം ഓർമപ്പെരുന്നാൾ 26മുതൽ നവംബർ മൂന്നുവരെ നടത്തും. 26ന് പകല്‍ രണ്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കൊടിയേറ്റും. മൂന്നിന് തീർഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. 27-ന് രാവിലെ 10ന് സെന്റ് ജോസഫ് ഓർത്തഡോക്‌സ് ഫെലോഷിപ്പ് സമ്മേളനം ഗീവറുഗീസ് മാർ ദീവന്നാസ്യോസ് മെത്രാപോലീത്താ ഉദ്ഘാടനംചെയ്യും. പകല്‍ മൂന്നിന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായവിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. 28ന് രാവിലെ 10ന് കർഷകസംഗമം മന്ത്രി പി പ്രസാദും പകല്‍ രണ്ടിന് മദ്യവർജന ബോധവൽക്കരണം മന്ത്രി കെ കൃഷ്‌ണൻകുട്ടിയും ഉദ്ഘാടനംചെയ്യും. 29-ന് രാവിലെ 10-ന് അഖില മലങ്കര മർത്തമറിയം വനിതാസമാജം സമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് മെത്രാപോലീത്താ ഉദ്ഘാടനംചെയ്യും. പകല്‍ രണ്ടിന് അഖില മലങ്കര ശുശ്രൂഷകസംഗമവും സഭാകവി സി പി ചാണ്ടി അനുസ്‌മരണവും കുറിയാക്കോസ് മാർ ക്ലീമീസ് വലിയ മെത്രാപോലീത്താ ഉദ്ഘാടനംചെയ്യും. സാഹിത്യകാരൻ ബെന്യാമിൻ മുഖ്യപ്രഭാഷണം നടത്തും. 30-ന് രാവിലെ 10-ന് വൈദികസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. പരുമല തിരുമേനി സ്ഥാപിച്ച സെമിനാരി എൽപി സ്‌കൂളിലെ കുട്ടികളുടെ സംഗമം ചാപ്പലിൽ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലീത്താ ഉദ്ഘാടനംചെയ്യും. രണ്ടിന് പ്രേട്രൺസ് ഡേ സെലിബ്രേഷൻ പ്രഭാത് ബുക്ക് ഹൗസ് എഡിറ്റർ ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനംചെയ്യും. 31ന് രാവിലെ 10ന് പരിസ്ഥിതി സെമിനാർ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ ഉദ്ഘാടനംചെയ്യും. പകല്‍ 2.30ന് സെന്റ് ഡയനീഷ്യസം ഓർത്തഡോക്‌സ് ഫെലോഷിപ് ഗുരു സമിതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. നവംബർ ഒന്നിന് രാവിലെ 10ന് സന്യാസ സമൂഹം സമ്മേളനം ഡോ. യാക്കോബ് മാർ ഐറേനിയോസ് മെത്രാപോലീത്തയും 2.30ന് യുവജനസംഗമവും ചികിത്സാസഹായനിധി വിതരണവും മന്ത്രി റോഷി അഗസ്‌റ്റിനും ഉദ്ഘാടനംചെയ്യും. രണ്ടിന് പകല്‍ 2.30ന് തീർഥാടന വാരാഘോഷ സമാപനസമ്മേളനം കാതോലിക്കാ ബാവാ ഉദ്‌ഘാടനംചെയ്യും. പ്രശസ്‌ത പരിസ്ഥിതി സാമൂഹ്യ പ്രവർത്തക മേധാപട്‌കർ മുഖ്യപ്രഭാഷണം നടത്തും. 8.15 ന് റാസ, കബറിങ്കൽ ധൂപപ്രാർഥന ആശീർവാദം, 10.30 ന് ഭക്തിഗാനാർച്ചന. മൂന്നിന് പകൽ 10.30-ന് കബറിങ്കൽ ധൂപപ്രാർഥന, പകൽ 12ന് മാർ ഗ്രീഗോറിയോസ് വിദ്യാർഥി പ്രസ്ഥാന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. രണ്ടിന് റാസ, ആശീർവാദം, കൊടിയിറക്ക്. വാര്‍ത്താസമ്മേളനത്തില്‍ കൗൺസിൽ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സെമിനാരി മാനേജർ ഫാ. യെൽദോ ഏലിയാസ്, അസി. മാനേജർമാരായ ഫാ. ജെ മാത്തുക്കുട്ടി, ഫാ. ഗീവർഗീസ് മാത്യു, കൗൺസിൽ അംഗങ്ങളായ മത്തായി ടി വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, പി എ ജോസ്, മനോജ് പിജോർജ് എന്നിവർ പങ്കെടുത്തു.









0 comments