Deshabhimani

print edition ചേരാനെല്ലൂർ വാഹനക്കുരുതി; മരണാനന്തര ചടങ്ങിനിടയിലും നീതിതേടി

Cheranalloor.jpg

ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ കാണാനെത്തിയ എഡിജിപി 
പി വിജയൻ മാധ്യമങ്ങളോട്‌ സംസാരിക്കുന്നു. ജയബാലകൃഷ്‌ണന്റെ
മകൾ ഭദ്രകീർത്തി സമീപം

വെബ് ഡെസ്ക്

Published on Oct 28, 2026, 06:33 AM | 1 min read

കൊച്ചി: അച്ഛന്റെ മരണാനന്തര ചടങ്ങിനിടെ സങ്കടത്തോടെയും രോഷത്തോടെയും ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥനോട്‌ നീതിയാവശ്യപ്പെട്ട്‌ മക്കൾ. ഹൃദയം ഉലയ്‌ക്കുന്ന നിമിഷങ്ങളായിരുന്നു ചേരാനല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയബാലകൃഷ്‌ണന്റെ വസതിയിൽ.


ചൊവ്വാഴ്‌ച എഡിജിപി പി വിജയൻ എത്തുന്പോൾ ജയബാലകൃഷ്‌ണന്റെ മരണാനന്തര ചടങ്ങുകൾ ആരംഭിച്ചിരുന്നു. തീരാസങ്കടം ഉള്ളിലൊതുക്കി ചടങ്ങുകളിൽ പങ്കെടുക്കുകയായിരുന്നു മക്കളായ ഭദ്രകീർത്തിയും ഭരത്‌ശങ്കറും ഭാഗ്യദർശനും. ജയബാലകൃഷ്‌ണന്റെ ഭാര്യ ബിന്ദുവിനെ ബന്ധുക്കൾ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.


ഇതിനിടയിലാണ്‌ എഡിജിപിയും സംഘവും ഇവിടെ എത്തിയത്‌. പൊലീസിന്റെ വീഴ്‌ചകൾ ഭദ്രകീർത്തി എഡിജിപിയോട്‌ വിവരിച്ചു. പ്രതിയായ പതിനേഴുകാരനെതിരെ പൊലീസ്‌ ദുർബല വകുപ്പുകൾ ചുമത്തിയതും സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടതും പ്രതിയുടെ പിതാവിനെതിരെ കേസെടുക്കാൻ വൈകിയതും ഭദ്രകീർത്തി രോഷവും സങ്കടവുംചേർന്ന വാക്കുകളിൽ ചൂണ്ടിക്കാട്ടി.


അഡീഷണൽ ജില്ലാ ജഡ്‌ജിക്കൊപ്പംചേർന്ന്‌ പ്രതിയുടെ ചിത്രം പൊലീസുകാരൻ ഫോണിൽനിന്ന്‌ നീക്കിയതും സ്‌റ്റേഷനിൽ ജഡ്‌ജി ധിക്കാരപരമായി പെരുമാറിയതും പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയാണ്‌ ഭദ്രകീർത്തി ആവശ്യപ്പെട്ടത്‌.


‘ജയബാലകൃഷ്‌ണന്‌ നീതി നൽകണം’ എന്നാവശ്യപ്പെട്ട്‌ ഇതിനിടെ ചിലർ ബാനറും ഉയർത്തി. കൂടിക്കാഴ്‌ചയ്‌ക്കുശേഷം എഡിജിപി മാധ്യമങ്ങളോട്‌ സംസാരിക്കുന്പോഴും കുടുംബം മാധ്യമങ്ങളോട്‌ പ്രതികരിച്ചില്ല. ‘മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കട്ടെ’ എന്ന്‌ മാത്രം അവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home