Deshabhimani

print edition എൻസിഇആർടി ഗൈഡൻസ് ആൻഡ് കൗൺസലിങ്ങിൽ ഡിപ്ലോമ പ്രോഗ്രാം

NCERT.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 07:23 AM | 2 min read

തിരുവനന്തപുരം: പുതിയ സാമൂഹ്യ പശ്ചാത്തലത്തിൽ കുട്ടികൾ അനുഭവിക്കുന്ന പഠന വൈകല്യങ്ങൾ, വൈകാരിക പ്രശ്നങ്ങൾ, പെരുമാറ്റത്തിലെ അപാകതകൾ എന്നിവ കണ്ടെത്തി പരിഹരിക്കുന്നതിന് അധ്യാപകർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്ന ഡിപ്ലോമ കോഴ്സിന് എൻസിഇആർടി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ദൈർഘ്യം ഒരു വർഷം. ആറുമാസത്തെ വിദൂര പഠനം, മൂന്നുമാസത്തെ നേരിട്ടുള്ള പ്രായോഗിക പരിശീലനം, മൂന്നുമാസത്തെ ഇന്റേൺഷിപ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് കോഴ്സ്. പ്രോഗ്രാമിന് നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.


​യോഗ്യത


അംഗീകൃത സ്ഥാപനങ്ങളിൽനിന്ന്‌ ബിരുദവും തുടർന്ന് ബിഎഡ്/തത്തുല്യം യോഗ്യതയും ഉള്ള ഇപ്പോൾ സർവീസിലുള്ള അധ്യാപകർക്ക് അപേക്ഷിക്കാം. ഇപ്പോൾ അധ്യാപകരല്ലെങ്കിലും രണ്ടുവർഷത്തെ അധ്യാപക പരിചയമുള്ളവർക്കും അർഹതയുണ്ട്. എഡ്യൂക്കേഷൻ/സൈക്കോളജി/സോഷ്യൽ വർക്ക്/സോഷ്യൽ എഡ്യുക്കേഷൻ/ചൈൽഡ് ഡെവലപ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ പിജി ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. എല്ലാ വിഭാഗം അപേക്ഷകർക്കും യോഗ്യത പരീക്ഷകളിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം മതി. ഒരു വർഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവർക്ക് പ്രവേശനത്തിൽ പരിഗണന ലഭിക്കും.


പ്രോഗ്രാം ഘടന


അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, കൗൺസലിങ് മേഖലയിൽ താൽപ്പര്യമുള്ളവർ എന്നിവർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് പഠന വിഷയങ്ങൾ. വിദ്യാലയങ്ങളിൽ ഗൈഡൻസ് ആൻഡ് കൗൺസലിങ് പ്രവർത്തനങ്ങൾ ഫലപ്രദമായി നിർവഹിക്കുവാനുള്ള വിദഗ്‌ധ അറിവും പരിശീലനവും ലഭിക്കും. ജനുവരിമുതൽ ജൂൺവരെയുള്ള ആറുമാസക്കാലം വിദൂരപഠനം മാതൃകയിൽ സ്വയം പഠനം നടത്തണം.


ജൂലൈമുതൽ സെപ്റ്റംബർവരെ എൻസിഇആർടിയുടെ പഠനകേന്ദ്രങ്ങളിൽ നേരിട്ടുള്ള ക്ലാസുകളും പരിശീലന പരിപാടിയും ഉണ്ടാകും. ഒക്ടോബർമുതൽ ഡിസംബർവരെ ഇന്റേൺഷിപ് ആയിരിക്കും. ഇതിനുള്ള സൗകര്യം സ്വദേശത്തോ ജോലി സ്ഥലത്തോ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലോ മറ്റ്‌ സ്ഥാപനങ്ങളിലോ നടത്താം.


കേരളത്തിൽനിന്ന്‌ പ്രവേശനം ലഭിക്കുന്നവർക്ക് മൈസൂരിലെ റീജണൽ ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനി (RIE)ലായിരിക്കും പരിശീലനം. അതോടൊപ്പം ന്യൂഡൽഹിയിലെ എൻസിഇആർടി ആസ്ഥാനത്തും ഭോപ്പാൽ,ഭുവനേശ്വർ,ഷില്ലോങ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും പ്രോഗ്രാം അനുവദിക്കുന്നുണ്ട്.


മറ്റ് വിവരങ്ങൾ


സംസ്ഥാനങ്ങളിലെ അധ്യാപകർക്കും ഉദ്യോഗസ്ഥന്മാർക്കും ഡെപ്യൂട്ടേഷൻവഴി അപേക്ഷിക്കുമ്പോൾ 6000 രൂപയാണ് കോഴ്സ് ഫീസ്. നേരിട്ട് ചേരുന്നവർക്ക് 30,000 രൂപ. കേന്ദ്രസർക്കാർ സർവീസിൽനിന്നും ഡെപ്യൂട്ടേഷൻവഴി ചേരുന്നവർക്ക് 19,500 രൂപ. വിവരങ്ങൾക്ക്: www.ncert.nic.in, ഫോൺ: 0821/ 2514095, 2515655, ഇ–മെയിൽ: [email protected]



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home