print edition കോട്ടയം ഐഐഐടിയിൽ ഇ - എംടെക്

തിരുവനന്തപുരം: കോട്ടയത്തുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി)യിൽ ഇ- എംടെക് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫോറൻസിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് ആൻഡ് ഡാറ്റാ സയൻസുമാണ് രണ്ട് സ്പെഷലൈസേഷനുകൾ.
ഹൈബ്രിഡ് രീതിയിലാണ് പ്രോഗ്രാമുകൾ. നാല് സെമസ്റ്ററുകൾ. 60 ക്രെഡിറ്റുകൾ ഉൾ കൊള്ളുന്ന പ്രോഗ്രാം രണ്ടുമുതൽ നാലുവർഷത്തിനുള്ളിൽ പൂർത്തിയാക്കണം. പ്രോഗ്രാമിൽ ഓൺലൈൻ അക്കാദമിക് മൊഡ്യൂളുകളും ഓഫ്‌ലൈൻ സെമസ്റ്റർ പരീക്ഷകളുമുണ്ടാകും. ഏകദേശം മൂന്നുലക്ഷമാണ് മൊത്തം പ്രോഗ്രാം ഫീസ്.
പ്രവേശന യോഗ്യത
60 ശതമാനം മാർക്കോടെ ഏതെങ്കിലും ശാഖയിൽ ബിടെക് /ബിഇ/എഎംഐഇ, കംപ്യൂട്ടർ സയൻസ്, ഐടി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ് ഇവയൊന്നിലെ എംഎസ്‌സി / എംഎസ്, എംസിഎ ,നാല് വർഷ ബിരുദം (ഓണേഴ്സ് /ഓണേഴ്സ് വിത്ത് റിസർച്ച്) തുടങ്ങിയവയിലൊന്നാണ് യോഗ്യത.
അപേക്ഷ ഓൺലൈനിൽ
ഓൺലൈനിൽ നവംബർ 26 വൈകിട്ട് 5 വരെ അപേക്ഷിക്കാം. 500 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾക്കും പട്ടിക വിഭാഗക്കാർക്കും 250 രൂപ മതി.ഡിസംബർ 9ന് പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിക്കും.ഡിസംബർ 12ന് അസസ്മെന്റ് നടത്തി, ഡിസംബർ 16ഓടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജനുവരി 8ന് ക്ലാസുകൾ തുടങ്ങും. ഫോൺ: 0482-220 2253. ഇ–മെയിൽ: pg [email protected]









0 comments