Deshabhimani

print edition 16 എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചില്ല; പരീക്ഷ എഴുതിക്കാതെ
കാലടി വിസിയുടെ പകപോക്കൽ

Kalady Sree Sankaracharya University of Sanskrit
വെബ് ഡെസ്ക്

Published on Oct 28, 2026, 07:47 AM | 1 min read

കൊച്ചി: സസ്പെൻഷനു പിന്നാലെ, സെമസ്‌റ്റർ പരീക്ഷ എഴുതാനും വിദ്യാർഥികളെ അനുവദിക്കാതെ കാലടി സംസ്കൃത സർവകലാശാല താൽക്കാലിക വിസി സിസ തോമസും സിൻഡിക്കറ്റും.


സംസ്കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത 16 വിദ്യാർഥികൾക്കാണ്‌ നവംബർ നാലിന് ആരംഭിക്കുന്ന സർവകലാശാല സെമസ്റ്റർ പരീക്ഷ നഷ്ടമാകുന്നത്‌. സസ്‌പെൻഷൻ നിലനിൽക്കുന്നതിനാലാണിത്‌. ഇവർക്ക്‌ ഒരു സെമസ്റ്ററും ഇതോടെ നഷ്‌ടമാകും.


​സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരനടപടിയുടെ ഭാഗമായി സെപ്‌തംബർ രണ്ടിനാണ്‌ വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്തത്. ഈയാഴ്ച സിൻഡിക്കറ്റ് കൂടുന്നുണ്ടെങ്കിലും സസ്പെൻഷൻ പിൻവലിക്കുമെന്ന്‌ ഉറപ്പില്ല. സംസ്ഥാന സർക്കാർ നോമിനേറ്റ് ചെയ്ത കോൺഗ്രസ്, ലീഗ് പ്രതിനിധികളാണ് പുതിയ സിൻഡിക്കറ്റിലുള്ളത്.


സസ്‌പെൻഷൻ എത്രദിവസത്തേക്കാണെന്ന്‌ വിദ്യാർഥികളെ രേഖാമൂലം അറിയിച്ചിരുന്നില്ല. സസ്‌പെൻഷൻ നിലനിൽക്കുന്നതിനാൽ സർവകലാശാല പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ പോർട്ടൽ അധികൃതർ തുറന്നുനൽകുന്നില്ല. 14 വരെയായിരുന്നു രജിസ്‌ട്രേഷൻ.


പിഴയോടെ 22നും ഉയർന്ന പിഴയോടെ 23നും രജിസ്റ്റർ ചെയ്യാമായിരുന്നു. ഇ‍ൗ തീയതിയും കഴിഞ്ഞതോടെ 16 വിദ്യാർഥികളുടെയും ഭാവി തുലാസിലായി. അധ്യാപക സംഘടനയായ അസ്യൂട്ടിന്റെ ഇടപെടലിനെ തുടർന്ന്‌ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ വകുപ്പ്‌ മേധാവികൾ സർവകലാശാലയ്ക്ക് കത്തയിച്ചിട്ടുണ്ട്.


കാലടി സർവകലാശാല ക്യാമ്പസിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അർച്ചന, യൂണിറ്റ് സെക്രട്ടറി ശ്യാംജിത്ത്, യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി അതുല്യ, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം റിതിഷ റിതു എന്നിവരെയും ആറ്‌ ഗവേഷകവിദ്യാർഥികളെയുമാണ് സസ്‌പെൻഡ്‌ ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home