Deshabhimani

print edition മഹാരാഷ്ട്രയെ വിറപ്പിച്ച് 
"വാഹൻ ലോങ്മാർച്ച്'

Long march.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 07:07 AM | 1 min read

മുംബൈ: ആയിരത്തിലേറെ വാഹനങ്ങളിൽ പതിനായിരക്കണക്കിന് കർഷകരെയും തൊഴിലാളികളെയും ആദിവാസികളെയും അണിനിരത്തി അഖിലേന്ത്യ കിസാൻസഭ ആരംഭിച്ച വാഹൻ ലോങ് മാർച്ചിൽ കുലുങ്ങി മഹാരാഷ്ട്രസർക്കാർ. അകോലെയിൽ നിന്ന് മുംബൈയിലേക്ക് ആരംഭിച്ച വാഹന മാർച്ച് ഷഹാപൂരിൽ എത്തിയതോടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു.


ഫഡ്‌നവിസിന്റെ അധ്യക്ഷതയിൽ ഇരു ഉപമുഖ്യമന്ത്രിമാർ, അഞ്ച് മന്ത്രിമാർ, വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ പല വിഷയങ്ങളിലും വ്യക്തമായ ഉറപ്പുകളും അനുകൂല തീരുമാനങ്ങളും ലഭിച്ചതായി നേതാക്കൾ അറിയിച്ചു. അംഗീകരിച്ച ആവശ്യങ്ങളുടെ നടത്തിപ്പ് വിലയിരുത്തുന്നതിനായി അടുത്തമാസം നാലിന് വീണ്ടും യോഗം ചേരും. വാഹന മാർച്ച് ഷഹാപുരിൽ ചൊവ്വ രാത്രിയോടെ താല്കാലികമായി നിർത്തിവച്ചു. ലഭിച്ച ഉറപ്പുകൾ പ്രായോഗികമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബാക്കിയുള്ള ആവശ്യം നേടിയെടുക്കാനും അഖിലേന്ത്യ കിസാൻ സഭ തുടർപോരാട്ടം നടത്തും.​


കഠിനമായ വരൾച്ച നേരിടുന്ന കർഷകർക്ക് മാനദണ്ഡങ്ങൾക്കപ്പുറം സഹായം നൽകുമെന്നും ധനസഹായ കുടിശ്ശികയുടെ രണ്ട് ഗഡു വിതരണം ചെയ്യുമെന്നും സർക്കാർ ഉറപ്പുനൽകി. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്കുള്ള 50,000 രൂപയുടെ പ്രോത്സാഹന ധനസഹായം വർദ്ധിപ്പിക്കുന്നകാര്യം ചർച്ചചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.


ആനുകൂല്യം ലഭിക്കാതിരുന്ന 81 ലക്ഷം 'ലാഡ്കി ബഹിൻ' പദ്ധതി ഗുണഭോക്താക്കളെ വീണ്ടും പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന ഉറപ്പും ലഭിച്ചു. വിവിധ ഭൂപ്രശ്നങ്ങളിൽ ആവശ്യമായ നിയമനിർമാണം നടത്താനും ധാരണയായി. അശോക് ധാവ്ളെ, ജെപി ഗാവിറ്റ്, വിനോദ് നിക്കോളെ എംഎൽഎ തുടങ്ങിയവരാണ്കിസാൻ സഭയുടെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home