പാരഡൈസിന്റെ ചെസ് മാമാങ്കം

കാർത്തികപ്പള്ളി
പുതിയവിള ചെസ് പാരഡൈസ് അക്കാദമി വേലഞ്ചിറ പുതിയവിള യുപി സ്കൂളിൽ നടത്തിയ അണ്ടർ 15 ചെസ് ടൂർണമെന്റ് "ചെസ് മാമാങ്കം’ കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് സുനിൽകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സുനിൽ കൊപ്പാറേത്ത് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ആർ എസ് രശ്മി, രാഹുൽ കവിരാജ്, റിട്ട. പ്രഥമാധ്യാപകൻ സുരേഷ്, ജോതിഷ്‌കുമാർ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നായി 120 ഓളം കുട്ടികൾ പങ്കെടുത്ത ചെസ് മാമാങ്കത്തിലെ അണ്ടർ 15 കാറ്റഗറിയിൽ പത്തനംതിട്ടയിൽനിന്നുള്ള കാളിദാസ് സുജിത്ത് ചാമ്പ്യനായി. ആലപ്പുഴയിൽനിന്നുള്ള അക്ഷയ് കൃഷ്ണ രണ്ടാം സ്ഥാനവും, ആലപ്പുഴയിൽനിന്നുള്ള ഡി ആരുഷ് മൂന്നാംസ്ഥാനവും നേടി. അണ്ടർ 9 കാറ്റഗറിയിൽ ആലപ്പുഴയിൽനിന്നുള്ള ജെ അദ്വിക് ചാമ്പ്യനായി. രണ്ടാംസ്ഥാനം പത്തനംതിട്ടയിൽനിന്നുള്ള കാശിനാഥ് സുജിത്തും, മൂന്നാംസ്ഥാനം എസ് തൃദേവും (തിരുവനന്തപുരം) നേടി. സമാപനസമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം ബബിത ജയൻ ട്രോഫികൾ വിതരണംചെയ്തു.









0 comments