ad
Deshabhimani

തൊഴിലുറപ്പ് അട്ടിമറിക്കെതിരെ പ്രതിഷേധം

പന്തംകൊളുത്തി പ്രകടനം
വെബ് ഡെസ്ക്

Published on Dec 20, 2025, 12:15 AM | 1 min read

തോട്ടപ്പള്ളി

​തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. തോട്ടപ്പള്ളിയിൽ നടത്തിയ പ്രതിഷേധം സിപിഐ എം ഏരിയാ കമ്മിറ്റിയംഗം എം സോമൻ ഉദ്ഘാടനംചെയ്തു. ലോക്കൽ കമ്മിറ്റി ആക്ടിങ് സെക്രട്ടറി വൈ പ്രദീപ്, ആർ രാജി, എം കിഷോർ കുമാർ, വി എസ് പ്രഭ, ജി സുഭാഷ് എന്നിവർ സംസാരിച്ചു.

മാരാരിക്കുളം

സിപിഐ എം കലവൂർ ലോക്കൽ കമ്മിറ്റി സർവോദയപുരത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പി പി സംഗീത, സി എസ് ജയചന്ദ്രൻ, ഇന്ദിരാ തിലകൻ, സി എ ബാബു എന്നിവർ സംസാരിച്ചു. മുഹമ്മ നോർത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ഡി ഷാജി, കെ ഡി അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home