വഴിയോരക്കച്ചവടക്കാർക്ക് പഞ്ചായത്ത് ലൈസൻസ് അനുവദിക്കണം

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ ചാരുംമൂട് ഏരിയ സമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
കേരളത്തിലെ വഴിയോര കച്ചവടക്കാർക്ക് ലൈസൻസ് അനുവദിക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചാരുംമൂട് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സിപിഐ എം ചാരുംമൂട് ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് എസ് ഷാജഹാൻ അധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സാബു സൈൻ പ്രവർത്തന റിപ്പോർട്ടും യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി സുനീഷ്‌കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ഏരിയ സെക്രട്ടറി വി വിനോദ്, ഷമീർ ഖാൻ എന്നിവർ സംസാരിച്ചു.











0 comments