പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം

ചാരുംമൂട്
ആദിക്കാട്ടുകുളങ്ങര ദർഗാശെരീഫിൽ തൈക്കാഅപ്പായുടെ ആണ്ടുനേർച്ചയോടനുബന്ധിച്ച് പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് സമർപ്പണവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം മന്ത്രി പി പ്രസാദും പാലിയേറ്റിവ് കെയർ യൂണിറ്റ് കൊടിക്കുന്നിൽ സുരേഷ് എംപിയും വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം എം എസ് അരുൺകുമാർ എംഎൽഎയും ഉദ്‌ഘാടനംചെയ്‌തു. ജമാഅത്ത് പ്രസിഡന്റ് സജീവ് പൈനുംമൂട്ടിൽ അധ്യക്ഷനായി. ചീഫ് ഇമാം അൻവർ മന്നാനി,അസിസ്റ്റന്റ് ഇമാം അർശുദ്ധീൻ ജലാലി, സെക്രട്ടറി ആർ മുഹമ്മദ് റഫീക്ക്, ട്രഷറർ സജീവ് റാവുത്തർ, വൈസ്‌പ്രസിഡന്റ് ഷറഫുദ്ദീൻ അലി ബൈത്ത്, ജോയിന്റ് സെക്രട്ടറി ജെ ഷരീഫ് എന്നിവർ സംസാരിച്ചു. ആണ്ടുനേർച്ച ഞായറാഴ്‌ച സമാപിക്കും.









0 comments