ചിത്രരചനാ ശിൽപ്പശാല

നൂറനാട് സിബിഎം സ്കൂളിലെ ഗീതാഞ്ജലി വായനശാല സംഘടിപ്പിച്ച ചിത്രരചനാ ശിൽപ്പശാലയിൽ ചിത്രകാരൻ പ്രമോദ് കൂരമ്പാല ക്യാമ്പ് നയിക്കുന്നു
ചാരുംമൂട്
നൂറനാട് സിബിഎം സ്കൂളിലെ ഗീതാഞ്‌ജലി വായനശാലയുടെ നേതൃത്വത്തിൽ ചിത്രരചനാ ശിൽപ്പശാല "ക്യാൻവാസ്’ സംഘടിപ്പിച്ചു. വിദ്യാഭ്യാസപ്രക്രിയയെ സർഗാത്മകമായി പുതുക്കുന്നതിന്റെ ഭാഗമായി കുട്ടികളിൽ ചിത്ര-ശിൽപ്പകലയുടെ പ്രാധാന്യവും ആസ്വാദനവും പരിചയപ്പെടുത്തുന്നതായി ക്യാമ്പ്.
ചിത്രകാരൻ പ്രമോദ് കൂരമ്പാല ഉദ്‌ഘാടനംചെയ്‌തു. ലൈബ്രറി കൺവീനർ ഗായത്രി ശരത്ചന്ദ്രൻ അധ്യക്ഷയായി. പ്രധാനാധ്യാപിക കെ അമ്പിളി സ്‌കൂളിന്റെ ആദരം നൽകി. അധ്യാപകരായ എം രാജേഷ്‌കുമാർ, എം ശ്രീകല, ജി പി പ്രശോബ് കൃഷ്‌ണൻ, എസ് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.








0 comments