ജന്പിലും ട്രാക്കിലുമായി ഇരട്ടത്തിളക്കം

വി എസ് ദേവഹാര
കുന്നംകുളം
ഇരട്ട സ്വർണവുമായി ആദ്യദിനം മേളയുടെ താരമായി ദേവഹാര. സബ് ജൂനിയർ ഗേൾസ് ലോങ് ജന്പിലും 400 മീറ്റർ ഓട്ടത്തിലുമാണ് മറ്റത്തൂർ ശ്രീകൃഷ്ണയിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ നേട്ടം. കഴിഞ്ഞ വർഷം റിലേയിൽ സ്വർണം നേടിയ വി എസ് ദേവഹാര 200 മീറ്റർ ഓട്ടത്തിലും വിജയം ആവർത്തിച്ച് ട്രിപ്പിൾ സ്വർണം സ്വപ്‌നം കാണുകയാണ്. സ്കൂളിലെ കായികാധ്യാപകൻ ബിജുവിന്റെ കീഴിലാണ് പരിശീലനം. മൂന്നാം ക്ലാസ് മുതൽ കായിക രംഗത്തുള്ള താരം സബ് ജില്ലാ തലത്തിൽ ജേതാവായ ഫുട്‌ബോൾ ടീം അംഗവുമാണ്. കരാത്തെയും അഭ്യസിക്കുന്നുണ്ട്. സഹോദരൻ ദേവനന്ദൻ വെയ്റ്റ് ലിഫ്റ്റിങ്ങിൽ ജില്ലാ തലത്തിൽ മെഡൽ ജേതാവാണ്. കോടാലി വലിയപറമ്പിൽ ഷിജു–ദീപ ദമ്പതികളുടെ മകളാണ്.








0 comments