പാർക്കിന്റെ ടൈലുകൾ ഇടിഞ്ഞുതാണു

കാലടി പാർക്കിന്റെ ടൈലുകൾ ഇടിഞ്ഞുതാഴ്ന്ന നിലയിൽ
കാലടി
കൊട്ടിഘോഷിച്ച് തദ്ദേശതെരഞ്ഞടുപ്പിനുമുമ്പ് കാലടി പഞ്ചായത്ത് തുറന്നുകൊടുത്ത പാർക്ക് തകർന്നു. നിർമാണത്തിലെ അപാകംമൂലമാണ് പാർക്കിലെ ടൈലുകൾ ഇളകി സ്ഥലം ഇടിഞ്ഞുതാഴ്ന്നത്.
ടൈൽ വിരിച്ച സ്ഥലത്തെ വേണ്ടരീതിയിൽ ഉറപ്പിക്കാത്തതിനാലാണ് സ്ഥലം ഇടിഞ്ഞുതാഴ്‌ന്നത്. സായാഹ്‌നങ്ങളിൽ പാർക്കിൽ എത്തുന്ന കുട്ടികളും മുതിർന്നവരും അപകടത്തിൽപ്പെടാനിടയുണ്ട്. ചൊവ്വ രാത്രിയാണ് ഇത് ഇടിഞ്ഞുതാഴ്ന്നത്.
ലക്ഷങ്ങൾ മുടക്കി നിർമിച്ച പാർക്കിനുപിന്നിൽ നടന്നത് വൻ അഴിമതിയാണെന്നാണ് ആക്ഷേപം. ഇത്രയും നടന്നിട്ടും പഞ്ചായത്ത് സുരക്ഷാനടപടി സ്വീകരിച്ചിട്ടില്ല. നിർമാണഘട്ടത്തിൽത്തന്നെ യുഡിഎഫിലെ ഒരുവിഭാഗം പദ്ധതിയെ എതിർത്തിരുന്നു.









0 comments