പെൻഷൻ കിട്ടിയില്ലെന്ന് പരാതി

ചങ്ങനാശേരി ജില്ലയിലെ നൂറുകണക്കിന് തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് സെപ്‌തംബർ മാസത്തെ ക്ഷേമനിധി പെൻഷൻ ലഭിച്ചില്ല. പെൻഷൻ കിട്ടാതെ വന്ന ക്ഷേമനിധി അംഗങ്ങൾ ജില്ലാ ഓഫീസിൽ ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു. ആധാറുമായി ബന്ധപ്പെട്ട പ്രശ്നം ആയിരിക്കാമെന്ന ഒഴുക്കൻ മറുപടിയാണ് കിട്ടിയത്. ക്ഷേമനിധി അംഗങ്ങളായിട്ടുള്ള ധാരാളം പേർ പരാതിയുമായി കോട്ടയത്ത് ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി. ക്ഷേമനിധി ഓഫീസിൽ ആധാർ പകർപ്പ് ഹാജരാക്കി ആധാർ വെരിഫിക്കേഷൻ പൂർത്തീകരിച്ചാൽ മാത്രമേ തുടർന്ന് പെൻഷൻ ലഭിക്കുകയുള്ളുവെന്ന ജില്ലാ എക്സികുട്ടീവ് ഓഫീസറുടെ അറിയിപ്പ് ക്ഷേമനിധി അംഗങ്ങളെ യഥാസമയം അറിയിച്ചിരുന്നില്ലെന്നും പരാതിയുണ്ട്. ആഗസ്‌ത് മാസത്തിൽ ഇതുസംബന്ധിച്ച അറിയിപ്പ് ക്ഷേമനിധി അംഗങ്ങൾക്ക് ലഭിച്ചിരുന്നെങ്കിൽ സെപ്‌തംബറിലെ പെൻഷൻ മുടങ്ങില്ലായിരുന്നു. ജില്ലാ ക്ഷേമനിധി ഓഫീസിന്റെ നിരുത്തരവാദ സമീപനംമൂലം ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ കിട്ടാതെ വരുന്നത് അംഗീകരിക്കാനാവില്ലന്ന് ആർജെഡി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് പറഞ്ഞു.









0 comments