Deshabhimani

വോട്ടർപട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക ഡ്രൈവ് 15 മുതൽ

voters list
വെബ് ഡെസ്ക്

Published on Oct 08, 2026, 02:46 AM | 1 min read

കൊച്ചി


മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണറെ ദുരുപയോഗിച്ച്‌ വോട്ടർപട്ടിക അട്ടിമറിച്ചതിൽ പ്രതിഷേധം കനത്തതോടെ എസ്‌ഐആറിൽ (വോട്ടർപട്ടിക തീവ്ര പുനപ്പരിശോധന) തിരുത്തലിനൊരുങ്ങി തെരഞ്ഞെടുപ്പ്‌ കമീഷൻ. ബോധവൽക്കരണമെന്ന പേരിൽ പുതിയ വോട്ടർമാരിലേക്ക്‌ എത്താൻ സ്‌കൂളുകളും കോളേജും കേന്ദ്രീകരിച്ച്‌ പ്രചാരണപരിപാടിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്‌.


പതിനഞ്ചുമുതൽ 31 വരെയാണ്‌ വോട്ടർപട്ടികയിൽ പേരുചേർക്കൽ/ഒഴിവാക്കൽ/തെറ്റുതിരുത്തൽ എന്നിവയ്‌ക്കായുള്ള പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്. വില്ലേജ് ഓഫീസുകളിൽ ഫോം വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കും. ആക്ഷേപത്തിനിടയാക്കിയ അധിക ഡിക്ലറേഷൻ ഫോം ഒഴിവാക്കിയിട്ടുണ്ട്‌. സിറ്റിസൺ സർവീസ് പോർട്ടൽ അല്ലെങ്കിൽ വോട്ടർ ഹെൽപ് ലൈൻ ആപ്‌ മുഖേന ഫോം ആറ് സമർപ്പിച്ചാൽ മതി. അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന 12 രേഖകളിൽ ഏതെങ്കിലും ഒന്ന് വേണം. ആധാർ നൽകുന്നവർ മറ്റൊരു രേഖകൂടി സമർപ്പിക്കണം.


അപേക്ഷകളുടെ തുടർപരിശോധന ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി നടത്തും. പുതിയ വോട്ടർമാർക്കായി നവംബർ രണ്ടുമുതൽ ഒരാഴ്ച കോളേജുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ‘ക്യാമ്പസ് ടു ബൂത്ത്' എൻറോൾമെന്റ് ഡ്രൈവും നടത്തുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home