സന്നദ്ധ രക്തദാനം: കനിവിന് ഐഎംഎ അവാർഡ്

സന്നദ്ധ രക്തദാനത്തിനുള്ള ഐഎംഎ പുരസ്കാരം കനിവ് ജില്ലാ കമ്മിറ്റിക്കുവേണ്ടി ഷാഹുൽ ഹമീദ്, ഖദീജ മൊയ്തീൻ, കെ ആർ രജീഷ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു
കൊച്ചി
സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന സംഘടനകൾക്കുള്ള 2026ലെ ഐഎംഎ പുരസ്കാരം എറണാകുളം കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ലഭിച്ചു. തുടർച്ചയായി കനിവിന് ലഭിക്കുന്ന ആറാമത് പുരസ്കാരമാണിത്. കനിവ് ജില്ലാ ഡയറക്ടർമാരായ ഷാഹുൽ ഹമീദ്, ഖദീജ മൊയ്തീൻ, കെ ആർ രജീഷ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കിടപ്പുരോഗികൾക്കുള്ള സാന്ത്വനപരിചരണം, ഫിസിയോതെറാപ്പി സേവനം എന്നിവയ്ക്കൊപ്പം രക്തദാനവും കനിവ് നടത്തുന്നു. ഇതുവരെ 1300 യൂണിറ്റ് രക്തം ഐഎംഎ വഴി കനിവ് ദാനം ചെയ്തു.
ഹൈബി ഈഡൻ എംപി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ജുനൈദ് റഹ്മാൻ അധ്യക്ഷനായി. ഡോ. കെ നാരായണൻകുട്ടി, സഹിർഷാ, വിനോദ് പത്മനാഭൻ എന്നിവർ സംസാരിച്ചു. രക്തദാന വാരാഘോഷത്തിന്റെ സമാപനദിവസമാണ് പുരസ്കാരം സമ്മാനിച്ചത്.








0 comments