കെഎസ്‌കെടിയു ജില്ലാ സമ്മേളനം: സ്വാഗതസംഘമായി

കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു
കൂത്താട്ടുകുളം
കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ കൂത്താട്ടുകുളത്ത് നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി അധ്യക്ഷയായി. നേതാക്കളായ പി ആർ മുരളീധരൻ, ടി സി ഷിബു, പി എ പീറ്റർ, പി ബി രതീഷ്, ബിബിൻ വർഗീസ്, സി എൻ പ്രഭ കുമാർ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: പി ബി രതീഷ് (ചെയർമാൻ), ബിന ബാബുരാജ്, കെ പി സലിം, എ ഡി ഗോപി, ടി കെ മോഹനൻ, പി എസ് മോഹനൻ, ഒ എൻ വിജയൻ, കെ ജി രഞ്ജിത് (വൈസ് ചെയർമാൻമാർ), സി എൻ പ്രഭകുമാർ (കൺവീനർ), ഫെബീഷ് ജോർജ്, ജോഷി സ്കറിയ, എം കെ ശശി, എ പി സുഭാഷ്, അരുൺ അശോകൻ, വിജയ ശിവൻ, വിജയ് രഘു, പ്രജിത് പ്രഭകുമാർ (ജോയിന്റ് കൺവീനർമാർ), സണ്ണി കുര്യാക്കോസ് (ട്രഷറർ).








0 comments