Deshabhimani

ആരോപണത്തിലുറച്ച്‌ വൈസ്‌ചെയർമാൻ

അഴിമതി അക്ക‍ൗണ്ട്‌ 
ആരുടെ ഓഫർ ?

എൽഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ വി ജി വിഷ്‌ണു ഉദ്‌ഘാടനംചെയ്യുന്നു

എൽഡിഎഫ് കൗൺസിലർമാർ നടത്തിയ ധർണ എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ വി ജി വിഷ്‌ണു ഉദ്‌ഘാടനംചെയ്യുന്നു

avatar
സ്വന്തം ലേഖകൻ

Published on Oct 08, 2026, 02:19 AM | 1 min read

ആലപ്പുഴ

പതിനാറാം ധനകാര്യ കമീഷൻ വിഹിതമായി സർക്കാരിൽനിന്ന്‌ ആലപ്പുഴ നഗരസഭയ്‌ക്ക്‌ ലഭിക്കുന്ന 44 കോടി രൂപ നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് തുടങ്ങിയതിലും നെഹ്‌റുട്രോഫി സാംസ്‌കാരിക പരിപാടി നടത്തിപ്പിലും അഴിമതി. ആരോപണം ആദ്യം ഉന്നയിച്ച നഗരസഭാ വൈസ്ചെയർമാൻ ജോസ് ചെല്ലപ്പൻ ബുധനാഴ്‌ച ചേർന്ന കൗൺസിൽ യോഗത്തിലും ഉറച്ചുനിന്നു.എൽഡിഎഫ് പാർലിമെന്ററി പാർടി ലീഡർ വി ജി വിഷ്‌ണുവാണ് അഴിമതി നടന്നതായി വൈസ്ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞത്‌ ചൂണ്ടിക്കാണിച്ച് നഗരസഭാ ചെയർപേഴ്‌സന്റെയും വൈസ്ചെയർമാന്റെയും വിശദീകരണമാവശ്യപ്പെട്ടത്. ​ നിശ്ചയിച്ച് നൽകിയ അവസാനസമയത്തിന് മുന്പ്‌ കൂടുതൽ തുക സിഎസ്ആർ ഫണ്ടായി ഓഫർ ചെയ്‌ത ബാങ്കിലാണ് അക്കൗണ്ട് തുടങ്ങിയതെന്ന് നഗരസഭാ ചെയർപേഴ്‌സൺ മോളി ജേക്കബ്‌ പറഞ്ഞു. ഫിനാൻസ് കമ്മിറ്റിയോ കൗൺസിലോ അറിയാതെ ഡെഡ് ലൈൻ നിശ്ചയിച്ചതാരാണെന്നായി കൗൺസിലർമാർ. വലിയ അഴിമതി നടന്നതായും ചെയർപേഴ്സൺ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി ബാനർ ഉയർത്തി മുദ്രാവാക്യം മുഴക്കി ബിജെപി കൗൺസിലർമാർ ഹാളിൽനിന്ന്‌ ഇറങ്ങിപ്പോയി. കണക്കിൽ ചോർച്ച നെഹ്‌റുട്രോഫി കൾച്ചറൽ കമ്മിറ്റി കണക്ക് പാസാക്കാതെ കലക്‌ടർക്ക് എങ്ങിനെ കണക്ക് നൽകി ? "വലിയ ചോർച്ച’കണക്കിന്റെ കാര്യത്തിൽ ഉണ്ടായതായും ജോസ് ചെല്ലപ്പൻ പറഞ്ഞതോടെ അഴിമതി പകൽവെളിച്ചംപോലെ വ്യക്തമായി. കൗൺസിലർമാർ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയപ്പോൾ, അവതരിപ്പിക്കുകപോലും ചെയ്യാത്ത അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് പതിവുപോലെ നഗരസഭാ ചെയർപേഴ്‌സൺ കൗൺസിൽ യോഗം പിരിച്ചുവിട്ട് ഹാളിൽനിന്ന്‌ ഇറങ്ങിപ്പോയി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home