കൊച്ചി വിമാനത്താവളത്തിൽ പ്ലേ സോൺ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ പ്രത്യേക പ്ലേ സോൺ സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്യുന്നു
നെടുമ്പാശേരി
കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ കുട്ടികൾക്കായി പ്രത്യേക പ്ലേ സോൺ തുറന്നു. വിമാനയാത്ര കാത്തിരിക്കുന്ന കുട്ടികൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണിത്.
രാജ്യാന്തര ടെർമിനലിലെ ഡിപ്പാർച്ചർ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലാണ് 900 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്ലേ സോൺ സജ്ജീകരിച്ചിരിക്കുന്നത്. വിവിധ വിനോദസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മിനി ഫുട്ബോൾ സോക്കർ ഏരിയ, സ്ലൈഡുകൾ, ബോൾ പിറ്റ്, ഊഞ്ഞാൽ, ബോർഡ് ഗെയിമുകൾ, ട്രാംപോളിൻ തുടങ്ങിയവ പ്ലേ സോണിലുണ്ട്. കുട്ടികൾക്കായി പ്രത്യേക വായനയിടവും ഒരുക്കിയിട്ടുണ്ട്. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. സിയാൽ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു.









0 comments