Deshabhimani

കേന്ദ്ര സർക്കാരിനെതിരെ കരിദിനവുമായി
റെയിൽവേ ജീവനക്കാർ

railway staff

കരിദിനത്തിന്റെ ഭാഗമായി ഡിആർഇയു ആലുവ ബ്രാഞ്ച് ആലുവ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പ്രതിഷേധയോഗം തിരുവനന്തപുരം ഡിവിഷണൽ പ്രസിഡന്റ് എം എൽ വിബി ഉദ്ഘാടനം ചെയ്യുന്നു ​

വെബ് ഡെസ്ക്

Published on Oct 08, 2026, 02:33 AM | 1 min read

ആലുവ


റെയിൽവേ ജീവനക്കാരുടെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് വർധിപ്പിക്കാത്ത കേന്ദ്ര സർക്കാർ നിലപാടിനെതിരെ സതേൺ റെയിൽവേയിലെ തൊഴിലാളികൾ ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ (ഡിആർഇയു, -സിഐടിയു) നേതൃത്വത്തിൽ ചൊവ്വാഴ്‌ച കരിദിനമായി ആചരിച്ചു.


ഡിആർഇയു ആലുവ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആലുവ റെയിൽവേ സ്‌റ്റേഷനിൽ നടത്തിയ പ്രതിഷേധയോഗം ഡിആർഇയു തിരുവനന്തപുരം ഡിവിഷണൽ പ്രസിഡന്റ് എം എൽ വിബി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം എം കെ വികാസ്, ബ്രാഞ്ച് ഭാരവാഹികളായ എം കെ അനീഷ്, ഹരീഷ് കൃഷ്ണൻ, സെബി ജേക്കബ് എന്നിവർ സംസാരിച്ചു.


ചരക്ക്, പാസഞ്ചർ ട്രാഫിക്കിലും റെയിൽവേയുടെ വരുമാനത്തിലും വലിയ വർധന ഉണ്ടായിട്ടും ജീവനക്കാരുടെ ബോണസിൽ ആനുപാതിക വർധന വരുത്താത്തത് പ്രതിഷേധാർഹമാണ്. ബോണസ് കണക്കാക്കുന്നതിനുള്ള പ്രതിമാസ വേതനപരിധിയായ 7000 രൂപ നിലവിലെ മിനിമം വേതനവും ഡിഎയും പരിഗണിച്ച് 28,440 ആയി ഉയർത്തണമെന്നും, ഉൽപ്പാദനക്ഷമതയ്ക്ക് ആനുപാതികമായി നിലവിലെ 78 ദിവസത്തെ ബോണസ് വർധിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഡിആർഇയു തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്‌ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടുപോകുമെന്നും യൂണിയൻ പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home