സമ്പൂർണ സെറാമിക് മുട്ടുമാറ്റൽ
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് ആസ്റ്റർ മെഡ്‌സിറ്റി

സെറാമിക് നീ ഇംപ്ലാന്റ്
കൊച്ചി
കേരളത്തിൽ ആദ്യമായി ‘ടോട്ടൽ സെറാമിക് നീ ഇംപ്ലാന്റ്' ഉപയോഗിച്ചുള്ള സമ്പൂർണ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി. എറണാകുളം സ്വദേശിയിയായ അന്പത്തിമൂന്നുകാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ പ്രായം പരിഗണിച്ചാണ് ഏറ്റവും പുതിയ ഇംപ്ലാന്റ് സാങ്കേതികവിദ്യകളിലൊന്നായ ടോട്ടൽ സെറാമിക് നീ ഇംപ്ലാന്റ് തെരഞ്ഞെടുത്തത്.
തേയ്മാനനിരക്ക് വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രത്യേകത. രോഗിയുടെ ജീവിതകാലം മുഴുവൻ കേടുപാടുകൾ കൂടാതെ നിലനിൽക്കാൻ ഇതിന് സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. എസ് വിജയ മോഹന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.









0 comments