ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഫെബ്രുവരി 14ന്

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ ഗ്രാൻഡ് ലോഞ്ചിങ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കുന്നു. ശബരി ആർ നായർ, വിദർഷ കെ വിനോദ്, കെ ടി ജയചന്ദ്രൻ, എസ് കാളിരാജ് മഹേഷ്-കുമാര്‍, സി എം ശശിധരൻ, വി കെ മിനിമോൾ, പ്രാചി തെഹ്‌ലാൻ എന്നിവര്‍ സമീപം
കൊച്ചി
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാംപതിപ്പ് ഫെബ്രുവരി 14ന് നടക്കും. മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഗ്രാൻഡ് ലോഞ്ച് നിർവഹിച്ചു. ആരോഗ്യവും ലക്ഷ്യബോധവും വളര്‍ത്തിയെടുക്കാന്‍ "മൂവ് വിത്ത് പർപ്പസ്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് കൊച്ചി കോർപറേഷന്റെ സഹകരണത്തോടെ അഞ്ചാംപതിപ്പ്. ചടങ്ങില്‍ മാരത്തൺ ഗുഡ്‌വിൽ അംബാസഡർ പ്രാചി തെഹ്‌ലാൻ സിറ്റി പൊലീസ് കമീഷണർ എസ് കാളിരാജ് മഹേഷ്-കുമാറിന് കൈമാറി മാരത്തൺ കോഫി ടേബിൾ ബുക്ക് പ്രകാശിപ്പിച്ചു.
ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് വിദർശ കെ വിനോദ്, മേയർ വി കെ മിനിമോൾ, ഫെഡറൽ ബാങ്ക് സോണൽ ഹെഡ് സി എം ശശിധരൻ, റീജണൽ ഹെഡ് ജോസ് മോൻ പി ഡേവിഡ്, വൈസ് പ്രസിഡന്റ് കെ ടി ജയചന്ദ്രൻ, ആസ്‌റ്റർ മെഡ്സിറ്റി ബ്രാൻഡിങ് ആൻഡ് കമ്യൂണിക്കേഷൻ ഹെഡ് ഹഫീസ് ഹസൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ നായർ, എം ആർ കെ ജയറാം, മാരത്തൺ റേസ് ഡയറക്ടർ ആനന്ദ് മെനേസസ് തുടങ്ങിയവരും പങ്കെടുത്തു.
42.195 കിലോമീറ്റര്‍ മാരത്തൺ, 21.097 കിലോമീറ്റര്‍ ഹാഫ് മാരത്തൺ, 10 കിലോമീറ്റര്‍, മൂന്ന് കിലോമീറ്റര്‍ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മാരത്തൺ. പങ്കെടുക്കാന്‍ www.kochimarathon.in എന്ന വെബ്‌സൈറ്റിൽ രജിസ്‌റ്റർ ചെയ്യാം.









0 comments