Deshabhimani

ബൈക്കിൽ കറങ്ങി നഗ്നതാ പ്രദർശനം; പ്രതി അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2026, 12:44 AM | 1 min read

കൊല്ലം

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നതാ പ്രദർശനം നടത്തുന്ന പ്രതി അറസ്റ്റിലായി. ചിറക്കര കുളത്തൂർക്കോണം ചരുവിള പുത്തൻവീട്ടിൽ അനൂപ് (40) ആണ്‌ പാരിപ്പള്ളി പൊലീസിന്റെ പിടിയിലായത്‌. ഇയാൾ കല്ലുവാതുക്കൽ നടക്കൽ ഭാഗത്തുള്ള കോച്ചിങ്‌ സെന്ററിന് സമീപം വാടകയ്ക്ക് താമസിക്കുകയാണ്. ചാത്തന്നൂർ, പാരിപ്പള്ളി ഭാഗങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളും കുട്ടികളും നിൽക്കുന്ന ഇടങ്ങളിലെത്തിയാണ്‌ നഗ്നതാ പ്രദർശനം നടത്തുന്നത്. സമാനമായ കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലും കേസുണ്ട്. സ്ത്രീകളെ ശല്യംചെയ്‌തതിന് മുമ്പും ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസെടുത്തിട്ടുണ്ട്. 2024 ലും 2026 ലും മോഷണക്കുറ്റത്തിൽ ഉൾപ്പെട്ടതിനെ തുടർന്നും ഇയാൾക്കെതിരെ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. എസ്എച്ച്ഒ ആശ വി രേഖയുടെ നേതൃത്വത്തിൽ എസ്ഐ മനു, സിപിഒമാരായ നൗഫൽ, സബിത്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home