Deshabhimani

ലൈറ്റുണ്ട്; പക്ഷേ, കത്തിക്കില്ല

ആമ്പല്ലൂർ മേൽപ്പാലത്തിലെ വഴിവിളക്കുകൾ കത്താത്തനിലയിൽ. 
വെളിച്ചമില്ലാത്ത സർവീസ് റോഡും കാണാം

ആമ്പല്ലൂർ മേൽപ്പാലത്തിലെ വഴിവിളക്കുകൾ കത്താത്തനിലയിൽ. 
വെളിച്ചമില്ലാത്ത സർവീസ് റോഡും കാണാം

വെബ് ഡെസ്ക്

Published on Oct 08, 2026, 12:49 AM | 1 min read

ആമ്പല്ലൂർ

ദേശീയപാതയിൽ ആമ്പല്ലൂർ മേൽപ്പാലത്തിൽ ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായി പ്രവർത്തിക്കുന്നില്ല. ജൂൺ അവസാനമാണ് മേൽപ്പാല നിർമാണം പൂർത്തിയാക്കി വാഹനങ്ങൾ കടത്തി വിട്ടത്. പിന്നെയും ഒരു മാസം കഴിഞ്ഞാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്. മൂന്ന്‌ മാസം കഴിഞ്ഞിട്ടും ഇരുട്ടിൽത്തന്നെയാണ് മേൽപ്പാലവും താഴെയുള്ള സർവീസ് റോഡും. ആമ്പല്ലൂർ ജങ്‌ഷനിലൂടെ കടന്നുപോകുന്ന പാലത്തിൽ വെളിച്ചം ഇല്ലാത്തതുമൂലം ഡ്രൈവർമാർക്കും സർവീസ് റോഡിലെ കാൽനടയാത്രക്കാർക്കും കടകൾക്കും രാത്രികാലങ്ങളിൽ വലിയ ബുദ്ധിമുട്ടാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home