സ്വീകരണം നൽകി

പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് അറസ്‌റ്റ്‌വരിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണം സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ പങ്കെടുത്ത് ദില്ലി പൊലീസ് അറസ്‌റ്റ് ചെയ്‌ത തകഴി ബ്ലോക്ക് സെക്രട്ടറി അജു ആനന്ദിനും പ്രസിഡന്റ് കെ ജി അരുൺകുമാറിനും തകഴി ബ്ലോക്ക് കമ്മിറ്റി സ്വീകരണം നൽകി. മങ്കൊമ്പ് ജങ്‌ഷനിൽ സംഘടിപ്പിച്ച സ്വീകരണസമ്മേളനം സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അഖിൽ ഷാജി അധ്യക്ഷനായി. രജനി അജിത്‌കുമാർ, സനീഷ് കെ ജഗൻ, ജയ്‌മോള്‍, കെ എസ് ശ്രീകാന്ത്, വിഷ്‌ണു സന്തോഷ്, കെ ജി അരുൺകുമാർ, അജു ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.








0 comments