Deshabhimani

നീലംപേരൂർ പടയണി നാലാംഘട്ടത്തിലേക്ക്

കൊടിക്കൂറയെത്തി;
കാവൽ പിശാച് ഇന്നെത്തും

​നീലംപേരൂർ പടയണിയുടെ സമാപനഘട്ടത്തിന് 
തുടക്കം കുറിച്ച് പടയണിക്കളത്തിൽ കൊടിക്കൂറ എത്തിയപ്പോൾ

​നീലംപേരൂർ പടയണിയുടെ സമാപനഘട്ടത്തിന് 
തുടക്കം കുറിച്ച് പടയണിക്കളത്തിൽ കൊടിക്കൂറ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 19, 2025, 12:13 AM | 1 min read

നീലംപേരൂർ

പള്ളിഭഗവതിക്ഷേത്രത്തിലെ പൂരം പടയണിയുടെ സമാപനഘട്ടത്തിന് തുടക്കംകുറിച്ച് വ്യാഴാഴ്ച കളത്തിൽ പിണ്ടിയും കുരുത്തോലയോടൊപ്പം കൊടിക്കൂറയെത്തി. ഇതോടെ നാലാംഘട്ടത്തിലെ പിണ്ടിയും കുരുത്തോലയും ചടങ്ങിന് തുടക്കമായി. ചൂട്ടിന്റെ അകമ്പടിയോടെയാണ് പിണ്ടിയും കുരുത്തോലയും ഘട്ടത്തിന് തുടക്കമായത്. രാത്രി 10.30ന് ചടങ്ങുകൾ ആരംഭിച്ചു. ചേരമാൻ പെരുമാൾ കോവിലിൽ പോയി അനുഞ്ജ വാങ്ങിയശേഷമാണ് പടയണിക്കളത്തിൽ കൊടിക്കൂറ എഴുന്നള്ളിയത്. തുടർന്നുള്ള ദിവസങ്ങളിൽ കാവൽ പിശാച്, അമ്പലകോട്ട, സിംഹം എന്നിവ കളത്തിൽ എത്തും. കാവൽ പിശാച്‌ വെള്ളിയാഴ്ച പടയണിക്കളത്തിൽ എത്തും. കുരുത്തോല എട്ട് ഒടിവുകളോടെ മെടഞ്ഞുണ്ടാക്കുന്ന കാവൽ പിശാചിന്റെ നിർമാണം രാവിലെ ആരംഭിക്കും. പൂരം പടയണിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അന്നങ്ങളുടെയും കോലങ്ങളുടെയും നിർമാണ ജോലികളാൽ സജീവമാണ് ക്ഷേത്രപരിസരം. പുത്തൻ അന്നങ്ങളുടെ വരിച്ചിൽ ജോലികൾ അവസാനഘട്ടത്തിലാണ്. വാഴക്കച്ചി, കയർ ചുറ്റിയെടുത്ത് അന്നങ്ങളുടെ രൂപം സൃഷ്ടിച്ചെടുക്കുന്ന ജോലികളാണ് പ്രധാനമായും നടക്കുന്നത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home