പി സുധാകരൻ അനുസ്മരണം 7ന്: സംഘാടകസമിതിയായി

സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന പി സുധാകരന്റെ ചരമ വാർഷികാചരണ സംഘാടകസമിതി രൂപീകരണയോഗം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയുമായിരുന്ന പി സുധാകരന്റെ 19-ാം ചരമവാര്‍ഷികാചരണം ഒക്ടോബർ ഏഴിന് ഭരണിക്കാവില്‍ സംഘടിപ്പിക്കും. സംഘാടക സമിതി രൂപീകരണയോഗം ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനം ചെയ്തു. കോശി അലക്സ് അധ്യക്ഷനായി. ജി ഹരിശങ്കർ, എ എം ഹാഷിർ, സിബി വർഗീസ്, ആർ ഗംഗാധരൻ, ബി വിശ്വനാഥൻ, നികേഷ് തമ്പി, എസ് അജോയ് കുമാർ എന്നിവർ സംസാരിച്ചു. ജി രമേശ്കുമാർ സ്വാഗതം പറഞ്ഞു.








0 comments