പി കൃഷ്‌ണപിള്ളദിനം ആചരിക്കും

കഞ്ഞിക്കുഴി
കമ്യൂണിസ്‌റ്റ് പാർടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്ണപിള്ള ദിനം 19ന് കഞ്ഞിക്കുഴിയില്‍ ആചരിക്കും. ചരമദിനാചരണ കമ്മിറ്റി രൂപീകരണ യോഗം സിപിഐ എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. സിപിഐ ചേർത്തല മണ്ഡലം സെക്രട്ടറി ബൈരഞ്ജിത്ത് അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ബി ബിമൽറോയ്, സിപിഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: ബൈരഞ്ജിത്ത് (പ്രസിഡന്റ്) വി ജി മോഹനൻ, എസ് രാധാകൃഷ്ണൻ, എസ് പ്രകാശൻ, കെ ബി ഷാജഹാൻ, പി എസ് ഷാജി, എസ് ദേവദാസ്, എ കെ പ്രസന്നൻ, പ്രഭാ മധു, ജി വേണുഗോപാൽ, എൻ പി കമലാധരൻ (വൈസ് പ്രസിഡന്റുമാർ), ബി സലിം (സെക്രട്ടറി), സി കെ സുരേന്ദ്രൻ, എം ഡി സുധാകരൻ, എം സന്തോഷ്‌കുമാർ (ജോയിന്റ് സെക്രട്ടറിമാർ).










0 comments