ad
Deshabhimani

മുഹമ്മ മദ്രസയ്ക്ക് ഓവറോൾ

Madr
വെബ് ഡെസ്ക്

Published on Sep 23, 2026, 02:19 AM | 1 min read

മുഹമ്മ

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെ കലാ മത്സരത്തിൽ 122 പോയിന്റോടെ മുഹമ്മ അൽ മദ്രസത്തുന്നൂരിയ്യ മദ്രസയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്. ആലപ്പുഴ മേഖല ‘തനാഫുസ്-2026' മദ്രസ ഫെസ്റ്റ് മുഹമ്മ ജുമുഅ മസ്ജിദ് അങ്കണത്തിലാണ് നടന്നത്. ചീഫ് ഇമാം മുഹമ്മദ് സാജിദ് മന്നാനി സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. മുഹമ്മദ് മുസ്ലിഹ് ബാഖവി മലപ്പുറം മുഖ്യപ്രഭാഷണം നടത്തി. വാരണം ജുമുഅ മസ്ജിദ് പ്രസിഡന്റ് സൈഫുദ്ദീൻ അധ്യക്ഷനായി. വാരണം ജുമുഅ മസ്ജിദ് ചീഫ് ഇമാം മൗലവി സയ്യിദ് മുഹമ്മദ് സ്വാബിർ, അഷ്റഫ് മൗലവി, ബഷീർ കമ്പിയകം, അഷ്റഫ്, അനസ്, ജാബിർ മേത്തർ, നൗഷാദ് മൗലവി, മുഹമ്മദ് ഷാഫി ബാഖവി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home