ad
Deshabhimani

രണ്ടാംഘട്ട പച്ചക്കറികൃഷി 
വിളവെടുപ്പ് തുടങ്ങി

ddd
വെബ് ഡെസ്ക്

Published on Sep 23, 2026, 02:25 AM | 1 min read

മുഹമ്മ

എ ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളില്‍ "പാഠം ഒന്ന്, പാടത്തേക്ക്’ കൃഷിത്തോട്ടത്തിലെ രണ്ടാംഘട്ട വിളവെടുപ്പ് തുടങ്ങി. പി പ്രസാദ് എംഎൽഎ വിളവെടുപ്പ് ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ് സജി മോഹൻ അധ്യക്ഷനായി. അധ്യാപകർക്കും പിടിഎ അംഗങ്ങള്‍ക്കും വീടുകളിൽ കൃഷിക്കായി വിത്തുകള്‍ വിതരണംചെയ്‌തു. പടവലം, വെള്ളരി, മത്തൻ, തണ്ണിമത്തൻ എന്നിവയുടെ വിളവെടുപ്പാണ് നടന്നത്. വിളവെടുത്ത പച്ചക്കറികൾ സ്‌കൂൾ അടുക്കളയിലെ ആവശ്യത്തിനും ബാക്കിയുള്ളവ കുട്ടിച്ചന്തയിലൂടെ വിൽപ്പനയും നടത്തും. കൃഷി അസി. ഡയറക്‌ടർ കെ സി ഷൈജ വിത്ത് വിതരണം ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത്‌ പ്രസിഡന്റ് എം അരുൺമോഹൻ അടുക്കളയിലേക്കുള്ള പച്ചക്കറികൾ കൈമാറി. കഞ്ഞിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റ് എം സന്തോഷ്‌കുമാർ ആദ്യവിൽപ്പന ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം എൻ ടി റെജി, കൃഷി ഓഫീസർ പി എം കൃഷ്‌ണ, കർഷകൻ കെ പി ശുഭകേശൻ, സ്‌കൂൾ മാനേജർ ജെ ജയലാൽ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home